വിദേശം

ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്



സ്വയം യേശുക്രിസ്തുവായി അനുകരിക്കുന്ന ചിത്രം പങ്കുവെച്ചത് അതില്‍ താനൊരു ഡോക്ടറായി തോന്നിയത് കൊണ്ടാണെന്ന് നായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. പോപ്പുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനൊപ്പം പങ്കുവെച്ച ചിത്രമാണെങ്കിലും ഇത് മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

സംഭവം വിവാദമായതോടെ എഐ ചിത്രം ട്രംപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതില്‍ ഖേദപ്രകടനത്തിന് ഇല്ലെന്നും പറഞ്ഞു. 'അത് ഞാന്‍ പോസ്റ്റിട്ടതാണ്. അതില്‍ ഞാനൊരു ഡോക്ടറാണെന്നാണ് കരുതിയത്. റെഡ് ക്രോസിന്റെ ജോലിക്കാരനായി തോന്നുന്ന വിധമായിരുന്നു ഇത്', ട്രംപ് തന്റെ നടപടിയെ കുറിച്ച് വിശദീകരിച്ചു.

അതേസമയം, പോപ്പ് ലിയോയ്‌ക്കെതിരെ നേരത്തെ ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോപ്പ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ദുര്‍ബലനാണെന്നാണ് പ്രസിഡന്റ് വിമര്‍ശിച്ചത്. വിദേശ നയങ്ങളുടെ കാര്യത്തിലും മോശമാണ്. തന്റെ ഇറാന്‍ യുദ്ധത്തെ പോപ്പ് അപലപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സ്വയം ദൈവമാകാന്‍ നോക്കുന്നതിനെയും, അന്ത്യമില്ലാത്ത ശക്തിയുണ്ടെന്ന് നടിക്കുന്നതിനെയും പോപ്പ് വിമര്‍ശിച്ചത്. ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇത് വൈറ്റ് ഹൗസിന് നേര്‍ക്കുള്ള വിമര്‍ശനമായാണ് വിലയിരുത്തപ്പെട്ടത്. ഇതോടെ പോപ്പിനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. ഇറാന് ആണവായുധം ഉണ്ടാക്കാവുന്നതാണെന്ന് ചിന്തിക്കുന്ന ഒരു പോപ്പിനെ വേണ്ടെന്നാണ് ട്രംപ് തിരിച്ചടിച്ചത്. എന്നാല്‍ പോപ്പ് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചത് ദൈവവചനത്തിന്റെ ഭാഗമായാണെന്നും, ട്രംപ് ഭരണകൂടത്തിന് എതിരായ വിമര്‍ശനമല്ലെന്നും വത്തിക്കാന്‍ വിശദീകരിച്ചു.

  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions