നാട്ടുവാര്‍ത്തകള്‍

ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല

യുകെയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള യാത്രാ മേഖലയില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ അസ്ഥിരതകള്‍ മൂലം ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും കൂടുതല്‍ സ്ഥിരതയുള്ളതും ഉയര്‍ന്ന ഡിമാന്‍ഡുള്ളതുമായ വിപണികളിലേക്ക് തങ്ങളുടെ വ്യോമഗതാഗതം പുനര്‍വിന്യസിക്കുന്നതിനായി ബ്രിട്ടീഷ് എയര്‍വേയ്സ് ജിദ്ദ, ദുബായ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ കുറയ്ക്കുകയാണ്. ഈ വിപുലീകരണത്തിന്റെ നല്ലൊരു ശതമാനം ഗുണവും ലഭിക്കാന്‍ പോകുന്നത് ബെംഗളൂരുവിനാണ്. ജൂണ്‍ മുതല്‍ ഹീത്രൂവില്‍ നിന്ന് ദിവസേന രണ്ടുതവണ ബ്രിട്ടീഷ് എയര്‍വേയ്സ് സര്‍വീസ് നടത്തുമെന്നാണ് സൂചന. ഇതോടൊപ്പം മുംബൈ - ഡല്‍ഹി ശേഷി ഉയര്‍ത്തുകയും ചെയ്യും. എന്നാല്‍ മലയാളികള്‍ വലിയ കാമ്പയിന്‍ നടത്തിയിട്ടും കൊച്ചി പരിഗണനയിലില്ല.

2025 മാര്‍ച്ചില്‍ ലണ്ടന്‍ ഗാറ്റ്വിക്ക്-കൊച്ചി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ വിവാദ തീരുമാനത്തെ തുടര്‍ന്നാണ് കേരളത്തിലെ യാത്രക്കാര്‍ക്കുള്ള നിലവിലെ പ്രതിസന്ധി രൂക്ഷമായത്.

കൊച്ചി-ലണ്ടന്‍ റൂട്ടില്‍ ഉണ്ടായിരുന്ന യാത്രാ തിരക്ക് ലാഭകരമാണെന്ന് തെളിയിച്ചിട്ടും എയര്‍ലൈനുകള്‍ കേരളത്തിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യോമയാന റൂട്ടിനെ അവഗണിക്കുന്നതു തുടരുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ അവസരങ്ങള്‍ ഇപ്പോള്‍ സജീവമായി തേടുന്നതിനാല്‍, കേരളത്തിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാനായി ക്യാമ്പയിനിംഗ് സജീവമാക്കേണ്ടിയിരിക്കുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions