യു.കെ.വാര്‍ത്തകള്‍

ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!

ലണ്ടന്‍: ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനിന്ന ബ്രിട്ടന്‍, ചില വ്യാപാര നിബന്ധനകളില്‍ വീണ്ടും ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷയും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ലക്ഷ്യം.

പാര്‍ലമെന്ററി വോട്ടെടുപ്പുകള്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നീക്കം. ഇതിലൂടെ ബിസിനസുകള്‍ നേരിടുന്ന അധിക ചെലവുകള്‍ കുറയ്ക്കാനും, ബ്രക്സിറ്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സര്‍ക്കാര്‍ നീക്കം കടുത്ത രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനെ പിന്‍വാതിലിലൂടെ വീണ്ടും യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണിതെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് ആരോപിച്ചു. പാര്‍ലമെന്റിനെ വെറുമൊരു കാഴ്ചക്കാരനാക്കി മാറ്റി ബ്രസല്‍സിന് തീരുമാനങ്ങള്‍ എടുക്കാന്‍ അവസരം നല്‍കുന്നതാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും കുറ്റപ്പെടുത്തി.

എന്നാല്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ മൂലം പ്രതിവര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെ ഭക്ഷണ-പാനീയ വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ സഹായിക്കുമെന്നു സര്‍ക്കാര്‍ പറയുന്നു. കൂടാതെ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും യൂറോപ്പിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴുള്ള തടസ്സങ്ങള്‍ കുറയും.

ലേബര്‍ പാര്‍ട്ടി, യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിലോ കസ്റ്റംസ് യൂണിയനിലോ പൂര്‍ണ്ണമായി ചേരില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി 'ഡൈനാമിക് അലൈന്‍മെന്റ്' എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന യുകെ-ഇയു ഉച്ചകോടിയില്‍ കൂടുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions