യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍

വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കെന്റണ്‍ യുണൈറ്റഡ് സിനഗോഗ് ലക്ഷ്യമാക്കി നടന്ന തീവെപ്പ് അക്രമവുമായി ബന്ധപ്പെട്ട് 17 വയസുകാരനെയും 19 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഷാഫ്റ്റ്സ്ബറി അവന്യൂവിലുള്ള സിനഗോഗിന്റെ ജനാലയിലൂടെ പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സിനഗോഗില്‍ ആരും ഇല്ലാത്തതിനാല്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതായും സമീപ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനില്‍ യഹൂദ ബന്ധമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആറു സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാറ്റ് ജൂക്സ് പറഞ്ഞു. ഗോള്‍ഡേഴ്സ് ഗ്രീന്‍ മേഖലയിലെ നാല് യഹൂദ ആംബുലന്‍സുകള്‍ കത്തിക്കാന്‍ ശ്രമിച്ചതും ഫിഞ്ച്‌ലി പ്രദേശത്തെ ഒരു സിനഗോഗിനുനേരെയുള്ള ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവങ്ങള്‍ എല്ലാം തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

യഹൂദ സമൂഹത്തിന് ആശങ്കയുള്ള സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും നേതാക്കളുമായി പൊലീസ് ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട് .

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരകത് അഷാബ് അല്‍ യമീന്‍ അല്‍ ഇസ്ലാമിയ എന്ന സംഘം പല ആക്രമണങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറഞ്ഞ പണം വാഗ്ദാനം ചെയ്ത് ആളുകളെ ഇത്തരം ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന രീതിയാണെന്ന സൂചനയും അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. യൂറോപ്പിലുടനീളം സമാന രീതിയിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions