യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനില്‍ ഇറാന്‍ യുദ്ധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നു. രാജ്യത്തു 2027 പകുതിയോടെ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധം ബിസിനസ്സ് ആത്മവിശ്വാസം തകര്‍ക്കുന്നതിനിടെയാണ് ഈ സ്ഥിതി.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചുവടുവെയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബാങ്ക് മേധാവികളെ വിളിച്ചുകൂട്ടിയിരുന്നു. ഇതിനിടെയാണ് ഉന്നത അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ യുകെ നേരിടുന്ന സാമ്പത്തിക ഭീഷണി സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടും, പ്രദേശത്തെ അയല്‍ക്കാര്‍ക്ക് നേരെ അക്രമം നടത്തിയും ഇറാന്‍ തിരിച്ചടിക്കുമ്പോള്‍ എണ്ണ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഇത് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇവൈ ഐറ്റം ക്ലബ് പ്രവചിക്കുന്നു.

യുകെയിലെ വലിയ ബിസിനസുകള്‍ ഇപ്പോള്‍ തന്നെ ചെലവഴിക്കല്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതായി ഡിലോയ്റ്റിന്റെ റിപ്പോര്‍ട്ടും പറയുന്നു. ഇത് ധനകാര്യ നടപടികളെ മാത്രമല്ല ഹയറിംഗിനെയും ബാധിക്കും. ഈ വര്‍ഷത്തെ രണ്ട്, മൂന്ന് പാദങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയിലേക്ക് എത്തുമെന്നാണ് ഇവൈ ഐറ്റം ക്ലബിന്റെ പ്രതീക്ഷ.

ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം എത്തുന്ന ഭീഷണി നേരിടും. 2025-ല്‍ 1.4 ശതമാനം വളര്‍ച്ച എന്നത് ഈ വര്‍ഷം 0.7% എന്ന നിലയിലേക്ക് ചുരുങ്ങുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ ജിഡിപി നേടിയ ആശ്വാസ വളര്‍ച്ച പോലും യുദ്ധ സാഹചര്യത്തില്‍ കൈമോശം വരും.


  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions