യു.കെ.വാര്‍ത്തകള്‍

2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

യുകെയില്‍ പുതിയ തലമുറയെ പുകവലി നിയന്ത്രണത്തിലൂടെ രക്ഷിക്കാന്‍ എംപിമാര്‍. ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്ല് പാര്‍ലമെന്റില്‍ അംഗീകരിച്ചു. പുകവലി പൂര്‍ണമായും ഇല്ലാതാക്കാനുള്ള ചരിത്രപരമായ കാല്‍വെയ്പ്പായി ഇതിനെ വിലയിരുത്തുന്നു.

2009 ജനുവരി 1ന് ശേഷം ജനിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ സിഗരറ്റ് വാങ്ങാന്‍ വിലക്ക് വരുന്നു. ഇതിലൂടെ സ്‌മോക്ക് ഫ്രീ ജനറേഷന്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനി രാജകീയ അനുമതി മാത്രം ബാക്കി

പ്രതിരോധം ചികിത്സയേക്കാള്‍ മികച്ചതാണ്. ഇതു ചരിത്രപരമായ നിമിഷമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ പൊതുജനാരോഗ്യത്തിനുള്ള ഇടപെടലാണിത്. രാജ്യത്തിന്റെ ആരോഗ്യം തന്നെ മാറ്റുന്ന തീരുമാനം. പുതിയ തലമുറയില്‍ പുകവലി ശീലം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യുകെയിലെ പ്രധാനമായ തടയാവുന്ന മരണകാരണങ്ങളില്‍ ഒന്നാണ് പുകവലി. നിരവധി ജീവന്‍ രക്ഷിക്കാന്‍ ഒരുപിടി മുമ്പേ പരിശ്രമിക്കുകയാണ് സര്‍ക്കാര്‍. എന്‍എച്ച്എസ് സമ്മര്‍ദ്ദം കുറയ്ക്കാനും ഇതു സഹായിക്കും.

സ്‌കൂളുകള്‍ക്കു പുറത്തും കളിസ്ഥലങ്ങളിലും ആശുപത്രി പരിസരത്തും കുട്ടികള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴും പുകവലി നിരോധിക്കും. വീടുകളില്‍ പുകവലി തടയുന്നില്ല. പബ് ഗാര്‍ഡനുകള്‍, കടല്‍തീരങ്ങള്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലും നിയന്ത്രണമില്ല. എങ്കിലും ബോധവത്കരണം ഉള്‍പ്പെടെ നടത്തി അഡിക്ഷനുള്ളവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കാനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions