യു.കെ.വാര്‍ത്തകള്‍

എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ


രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ നല്‍കേണ്ട എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിപ്പുകളുടെ സ്ഥലമായി മാറുന്നു. ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ അത്രമേല്‍ ഭയാനകമാണ്. അത്യാഹിത വിഭാഗത്തില്‍ മൂന്ന് ദിവസം വരെ ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 13,000-ലേറെ രോഗികളാണ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എ&ഇ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എന്‍എച്ച്എസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 24 മണിക്കൂറിലേറെ കാത്തിരുന്ന 500,000 രോഗികളിലാണ് ഇവരും ഉള്‍പ്പെടുന്നത്. ഇത്രയേറെ കാത്തിരുന്നിട്ടാണ് രോഗികള്‍ക്ക് അഡ്മിഷനും, ട്രാന്‍സ്ഫറും, ഡിസ്ചാര്‍ജ്ജും ലഭിച്ചത്.

2023 മുതല്‍ എ&ഇകളില്‍ ഒരു ദിവസമെങ്കിലും ചെലവഴിക്കുന്ന രോഗികളുടെ എണ്ണം കാല്‍ശതമാനം വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നേടിയ കണക്കുകള്‍ വിശദീകരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുരിതസമാനമായ കണക്കാണ് 2026 ജനുവരിയില്‍ രേഖപ്പെടുത്തിയത്.

എ&ഇയിലെ കാത്തിരിപ്പ് സമയം ലക്ഷ്യമിട്ടതിന് അരികിലേക്ക് എത്തിയതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ രോഗികള്‍ ഈ വിധം കാത്തിരിക്കുന്നതിനേക്കാള്‍ ഭേദം വീടുകളില്‍ കിടന്ന് മരിക്കുന്നതാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു.

ഗുരുതര പരുക്കുകള്‍, ജീവന്‍ അപകടത്തിലാകുന്ന എമര്‍ജന്‍സികള്‍ എന്നിവ നേരിടുമ്പോള്‍ മാത്രം എ&ഇയിലെത്താനാണ് എന്‍എച്ച്എസ് രോഗികളോട് നിര്‍ദ്ദേശിക്കുന്നത്. 95% രോഗികള്‍ക്കും നാല് മണിക്കൂറുള്ളില്‍ ചികിത്സിക്കുകയോ, ഡിസ്ചാര്‍ജ്ജ് നല്‍കുകയോ വേണമെന്നാണ് ലക്ഷ്യം. എന്നാല്‍ എ&ഇ പരിചരണം കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നതെന്ന് ബിഎംജെ കണ്ടെത്തി.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions