സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍

ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ 2026 മെയ് 1, 2 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.

മെയ് 2 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ഫാ രാജു എബ്രഹാം ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി ഫാ സിബി വാലയില്‍ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ തക്കവണ്ണം വിശ്വാസികള്‍ ഏവരും ബിര്‍മിങ്ഹാം യാര്‍ഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തില്‍ നേര്‍ച്ച കാഴ്ചകളോടെ എത്തിച്ചേരുവാന്‍ പെരുനാള്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇടവക വികാരി ഫാ സിബി വാലയില്‍ (+44 7769 390235)ട്രസ്റ്റി :നിതിന്‍ ബേബി(07474 544447) സെക്രട്ടറി എമില്‍ ജോര്‍ജ് ജോണ്‍ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി
  • ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25ന്
  • ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം
  • വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions