ആരോഗ്യം

യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു

യുകെയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഓരോ 80 സെക്കന്റിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിലയിരുത്തല്‍ പ്രകാരം വര്‍ഷത്തില്‍ 403000 ലേറെ പേര്‍ക്കാണ് കാന്‍സര്‍ കണ്ടെത്തുന്നത്.

10 വര്‍ഷത്തിനിടെ രോഗനിരക്ക് 610ല്‍ നിന്ന് 620 (ഒരു ലക്ഷം ആളില്‍) ആയി ഉയര്‍ന്നു. അമിതവണ്ണം കൂടുന്നതും ഒരു പ്രധാന ഘടകമാണ്. നേരത്തെ കണ്ടെത്തുന്ന കേസുകളുടെ ശതമാനം 54%ല്‍ നിന്ന് 55% ആയി .

എന്‍എച്ച്എസ് കൂടുതല്‍ രോഗികളുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2025ല്‍ മാത്രം 1,07,000 രോഗികള്‍ 62 ദിവസത്തിലധികം ചികിത്സ തുടങ്ങാന്‍ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം മൂലം വേണ്ടത്ര രോഗികള്‍ക്ക് ചികിത്സ നല്‍കാനാകുന്നില്ല.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് പരിശോധനകളാണ് കാന്‍സര്‍ രംഗത്ത് നടത്തിയത്. എന്‍എച്ച്എസിന് 26 ബില്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് ലഭിച്ചു. 2035 ഓടെ 75 ശതമാനം രോഗികളും രോഗമുക്തരായി അഞ്ചു വര്‍ഷത്തിന് ശേഷവും ജീവിക്കുമെന്നതാണ് ആരോഗ്യ മേഖലയുടെ ലക്ഷ്യം.

യുകെയിലെ കാന്‍സര്‍ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഊന്നിപറയുന്നതാണ് പുതിയ കണക്കുകള്‍.



  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions