യു.കെ.വാര്‍ത്തകള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്

ബ്രിട്ടീഷ് രാഷ്ട്രീയം സുപ്രധാന വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപിന്തുണ ഇടിഞ്ഞു. ടോറി പാര്‍ട്ടിയെമറികടന്നു റീഫോം യുകെ മുന്നോട്ടുവന്നു. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഒരു മെഗാപോള്‍ കണ്ടെത്തിയിരിക്കുന്നത്.

റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് മെഗാപോള്‍ പറയുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍ ഇപ്പോഴത്തെ 400ന് മുകളിലെ സീറ്റുകളില്‍ നിന്നും 86 സീറ്റുകളിലേക്ക് തകര്‍ന്നടിയുമെന്നും സര്‍വ്വെ പറയുന്നു.

ഈ സാഹചര്യം ഉണ്ടായാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല. ഇതിന് സാധിച്ചില്ലെങ്കില്‍ അഞ്ച് ഇടത് പാര്‍ട്ടികള്‍ ചേരുന്ന 'അസാധാരണ' സഖ്യം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മറുടേത് ഉള്‍പ്പെടെ സീറ്റുകളില്‍ ഗ്രീന്‍സ് വിജയിച്ച് കയറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലേബര്‍, ഗ്രീന്‍സ്, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി, എന്നിവര്‍ സഖ്യം രൂപീകരിക്കുമെന്നാണ് കണ്ടെത്തല്‍.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions