യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല

അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ഹോം സെക്രട്ടറി ഷബാന മഹമൂദ്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയച്ചേക്കും. യൂറോപ്യന്‍ രാജ്യങ്ങളും കാബൂളും അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള സൗധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് യുകെയും നിരീക്ഷിക്കുകയാണെന്ന് ഹോം സെക്രട്ടറി പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ല.

നിലവില്‍ യുകെ സര്‍ക്കാര്‍ താലിബാന്‍ ഭരണത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയക്കുന്നത് നടക്കില്ല. അതേസമയം രാജ്യത്തിന്റെ നയം തന്നെ മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

യൂണൈറ്റഡ് നേഷന്‍സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ ശ്മശാനം എന്നാണ് വിളിച്ചിരിക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ദയനീയമാണ്. 11 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്യാനോ സ്വതന്ത്ര സഞ്ചാരത്തിനോ അനുമതിയില്ല.

യുകെയിലേക്ക് ചെറു ബോട്ടുകളില്‍ വരുന്ന അനധികൃത കുടിയേറ്റക്കാരില്‍ അധികവും അഫ്ഗാനിസ്ഥാനികളാണ്.2025 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ അഭയാര്‍ഥി അപേക്ഷകള്‍ അംഗീകരിക്കുന്ന നിരക്ക് കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇതിനകം തന്നെ പരിമിതമായ രീതിയില്‍ അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചയക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions