യു.കെ.വാര്‍ത്തകള്‍

ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും

ഇറാന്‍ -യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ആഗോള വിലക്കയറ്റം യുദ്ധം അവസാനിച്ചാലും ഉടന്‍ കുറഞ്ഞേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായ ഡാരന്‍ ജോണ്‍സ് ആണ് കുറഞ്ഞത് എട്ട് മാസം വരെ വിലക്കയറ്റ സമ്മര്‍ദ്ദം തുടരുമെന്ന് വ്യക്തമാക്കിയത്.

സംഘര്‍ഷം ഊര്‍ജ്ജ മേഖലയെ ശക്തമായി ബാധിച്ചു. ഇതോടെ ഇന്ധനവില, ഭക്ഷ്യവസ്തുക്കളുടെ വില, വിമാന ടിക്കറ്റ് നിരക്കുകള്‍ എന്നിവയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധം അവസാനിച്ചാലും ഈ ഉയര്‍ന്ന നിരക്കുകള്‍ കുറയാന്‍ സമയം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പ്രധാന പ്രതിസന്ധിക്ക് കാരണമായത് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണെന്ന് വിലയിരുത്തുന്നു. ലോകത്തെ എണ്ണയും പ്രകൃതിവാതകവും വലിയ തോതില്‍ കടന്നു പോകുന്ന ഈ കടലിടുക്ക് അടച്ചതോടെ ആഗോള വിതരണ ശൃംഖല തകരാറിലായി. ഇതാണ് വിപണിയില്‍ ക്ഷാമഭീതിയും വിലക്കയറ്റവും സൃഷ്ടിച്ചത്.

ഇതിനിടെ, അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ വിവിധ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സംഘര്‍ഷം അവസാനിക്കാതെ നീണ്ടുനില്‍ക്കുന്നത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുന്നു.

അതേസമയം, പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ ഇതുവരെ യാതൊരു വ്യക്തമായ ഫലവും കാണിച്ചിട്ടില്ല. അതിനാല്‍ അടുത്ത മാസങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം തുടരാനാണ് സാധ്യത.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions