യു.കെ.വാര്‍ത്തകള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി

ബ്രിട്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുമ്പേ നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ ഫലത്തെ കാര്യമായി ബാധിക്കുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. എങ്കിലും കീര്‍ സ്റ്റാര്‍മറിന്റെ രാജി എപ്പോഴെന്ന് വ്യക്തമാക്കണമെന്ന് ലേബറിലെ എംപിമാര്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

സമയമെത്തുമ്പോള്‍, ആവശ്യമായ പിന്തുണ ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്തു എന്നാണ് ഒരു ലേബര്‍ എം പി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ ഔപചാരികമായ വഴികള്‍ ഒന്നും ഇല്ലാതിരിക്കെ, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് അത് എങ്ങനെ സാധ്യമാക്കാം എന്നാണ് ആലോചന നടക്കുന്നത്. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനം ദയനീയമായാല്‍ ജൂനിയല്‍ ലെവലിലുള്ള നിരവധി മന്ത്രിമാര്‍ രാജിയ്‌ക്കൊരുങ്ങും എന്നാണ് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് നല്‍കുന്ന സൂചന.

പ്രധാനമന്ത്രി ഒഴിയണമെന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിനുപുറകില്‍ ബേണ്‍ഹാമിന്റെ അനുയായികളാണെന്നാണ് ചില ലേബര്‍ വൃത്തങ്ങളെ അടിസ്ഥാനമാക്കി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു എം പി രാജിവെച്ച് ബേണ്‍ഹാമിന് പാര്‍ലമെന്റിലെത്താനുള്ള സൗകര്യമൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത പൊതുതെരഞ്ഞെടുപ്പിലും താന്‍ തന്നെ ലേബര്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ ഉറപ്പിച്ചു പറയുന്നത്. വരുന്ന ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും വിശ്വസിക്കുന്നു.

മെയ് 7-ന് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ 1500-ത്തിലധികം കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് സംഭവിച്ചാല്‍ മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിയുണ്ടാകും. പാര്‍ട്ടി സമ്മേളനത്തിന് മുമ്പേ പദവി ഒഴിയാന്‍ സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

മുന്‍ മന്ത്രി പീറ്റര്‍ മാന്‍ഡേല്‍സണ്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും, ഉദ്യോഗസ്ഥനായ ഒവി റോബിന്‍സ് ഉന്നയിച്ച ആരോപണങ്ങളും സ്റ്റാര്‍മറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions