യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്‌കൂളില്‍ നിയന്ത്രിക്കുന്നത് പ്രായോഗികമാക്കുന്നതിന് നിയമത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളുടെ നടപടി പരിശോധിക്കാന്‍ ലീഗല്‍ ഫോഴ്‌സിന് അനുമതി നല്‍കുന്ന രീതിയിലാകും നിയമ നിര്‍മ്മാണം. സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം പൂര്‍ണമായും ഫോണ്‍ മുക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ സെക്രട്ടറി ഈ വര്‍ഷം ആദ്യം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്‌കൂളിലെ ഫോണ്‍ നിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷ പിന്തുണയുമുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ ഫോണുകള്‍ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കാം. പഠന സമയത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുറക്കാനാണ് നിയമ നിര്‍മ്മാണം കൊണ്ടുവരുന്നത്. പഠനാന്തരീക്ഷം മികച്ചതാക്കാനും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ഫോണുകളുടെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍.

ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്‌സിന് കത്തയച്ചിരുന്നു.

നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്മിത്ത് ഓഫ് മാല്‍വേണ്‍ പറഞ്ഞു.

നിലവിലെ ബില്ലില്‍ ഭേദഗതി അവതരിപ്പിച്ച് കൊണ്ടാണ് നിരോധനം നിര്‍ബന്ധിതമായി നടപ്പാക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ലേബറിന് നയം തിരുത്തേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്ന് ഷാഡോ എഡ്യൂക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പ്രതികരിച്ചു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions