നാട്ടുവാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകളും ആത്മഹത്യയും വര്‍ധിക്കുന്നു

ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നതോടെ ഇതുമൂലമുള്ള ആത്മഹത്യാ കേസുകളും വര്‍ധിക്കുന്നു. പുതിയ കണക്ക് പ്രകാരം കൊലപാതക കേസുകളേക്കാള്‍ വര്‍ധനവാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍.കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 347 മരണങ്ങളില്‍ 150 പേര്‍ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്‌നങ്ങളില്‍ 125 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1,452 മരണങ്ങളില്‍ 73% ഇരകളും സ്ത്രീകളായിരുന്നുവെന്നും 79% പ്രതികളും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

16 മുതല്‍ 19 വയസ് വരെയുള്ള യുവജനങ്ങളില്‍ കുടുംബ പീഡന കേസുകള്‍ വേഗത്തില്‍ ഉയരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലൂയിസ റോള്‍ഫ് അറിയിച്ചു. കുടുംബ പീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ആദ്യ കൗമാരക്കാരിയുടെ കേസ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

ആത്മഹത്യയായി രേഖപ്പെടുത്തിയ കേസുകളില്‍ 88% കേസുകളിലും മുന്‍പ് തന്നെ കുടുംബ പീഡനത്തെക്കുറിച്ച് പോലീസിന് വിവരം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രതിരോധ നടപടികളുടെ ആവശ്യകത വ്യക്തമാക്കുന്നതാണ്.

കുടുംബ പീഡനത്തെ തുടര്‍ന്ന് സംഭവിക്കുന്ന ഇത്തരം മരണങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കാന്‍ പ്രയാസമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇരയുടെ മൊഴി ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു. കുടുംബ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ പൊലീസ് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കണക്കുകള്‍ പറയുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions