യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്

ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രിട്ടനിലെ വാടക നിരക്കുകള്‍ 'മരവിപ്പിച്ച്' ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസം നല്‍കാന്‍ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ 24 മണിക്കൂര്‍ തികയും മുന്‍പ് വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ്. പ്രൈവറ്റ് സെക്ടര്‍ വാടക മരവിപ്പിച്ച് നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് നം.10 നിലപാട്. യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസം നല്‍കാനും, ഇതുവഴി വോട്ട് നേടാനുമാണ് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ നിലപാടാകില്ല സ്വീകരിക്കുകയെന്ന് നം.10 വക്താവ് വിശദമാക്കി. 'ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബില്ലുകള്‍ കുറച്ചും, കുറഞ്ഞ എനര്‍ജി നിരക്കുകളിലൂടെ വാടകയ്ക്ക് താമസിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ് ഉദ്ദേശിക്കുന്നത്', അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റേച്ചല്‍ റീവ്‌സ് പദ്ധതി വിട്ടിട്ടില്ലെന്ന സൂചനയാണ് ഇവര്‍ കോമണ്‍സില്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തെ റെന്റ് ഫ്രീസ് നടപ്പിലാക്കാനാണ് ചാന്‍സലര്‍ ആലോചിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പ്രത്യാഘാതമായി കുടുംബ ബജറ്റുകള്‍ ഞെരുക്കം നേരിടുമ്പോള്‍ ആശ്വാസമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന പദ്ധതിയിലാണ് ഈ ഫ്രീസിംഗും ഇടംപിടിക്കേണ്ടിയിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് പദ്ധതിയെ എതിര്‍ക്കുന്നതായി വ്യക്തമായതോടെ നടപടി മുന്നോട്ട് പോകുമെന്ന് ഉറപ്പില്ല.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions