നാട്ടുവാര്‍ത്തകള്‍

തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍


കേരളത്തില്‍ യുഡിഎഫിന് ഭരണത്തിനുള്ള വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 70 മുതല്‍ 90 വരെ സീറ്റുകള്‍ യുഡിഎഫിന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. നാല് വരെ സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നത്.

AXIS MY INDIA എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 49-62 വരെയും എന്‍ഡിഎയ്ക്ക് 0-3 വരെയും പ്രവചിക്കുന്നു. പീ മാര്‍ക്കിന്റെ എക്സിറ്റ് പോള്‍ ഫലവും തുടര്‍ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 62-69 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്റ് പോളില്‍ പറയുന്നു.

ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 63-74 വരെ നേടുമെന്നും എല്‍ഡിഎഫ് 58-70 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോv ഫലം. അതേസമയം എന്‍ഡിഎ രണ്ട് മുതല്‍ അ‍ഞ്ച് വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ടൈംസ് ഓഫ് ഇന്ത്യ, സിഎന്‍എന്‍ ന്യൂസ് 18 യുഡിഎഫ് വിജയം എക്സിറ്റ് പോളില്‍ ഉറപ്പിക്കുന്നു. ഇത്തവണ വോട്ടെടുപ്പിനു മുന്‍പു പുറത്തുവന്ന സര്‍വേഫലങ്ങള്‍ സമ്മിശ്രമായിരുന്നു. സര്‍വേകള്‍ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാത്തതിനാല്‍ എക്സിറ്റ് പോള്‍ ഫലം ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോള്‍ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടര്‍ഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സര്‍വേ ഫലങ്ങളില്‍ അഞ്ചിലും എന്‍ഡിഎ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ചര്‍ച്ച സജീവമായ കോണ്‍ഗ്രസില്‍ 21 ശതമാനം പേര്‍ പിന്തുണച്ചത് വി ഡി സതീശനെ. രമേശ് ചെന്നിത്തലയെ എട്ട് ശതമാനവും കെ സി വേണുഗോപാലിനെ മൂന്ന് ശതമാനവും പിന്തുണച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions