യു.കെ.വാര്‍ത്തകള്‍

തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം

കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുമായിരൂപം കൊണ്ട റിഫോം യുകെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായിത് മാറി. എന്നാല്‍ റിഫോം നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ പാര്‍ലമെന്റിന്റെ മാനദണ്ഡ നിയന്ത്രണ സമിതിയിലേക്ക് പരാതിയെത്തിയിരിക്കുകയാണ്. അഞ്ചു മില്യണ്‍ പൗണ്ട് സംഭാവന മേടിച്ചതാണ് വിവാദം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

എംപിമാര്‍ക്ക് ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പിന് 12 മാസത്തിനുള്ളില്‍ ലഭിച്ചതെങ്കില്‍ അതു ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് നിയമം.

തായ്ലന്‍ഡില്‍ ആസ്ഥാനമുള്ള ക്രിപ്‌റ്റോ ബിസിനസുകാരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ആണ് സംഭാവന നല്‍കിയത്. സംഭാവന ലഭിച്ചതിനു പിന്നാലെ ഫരാഗെ എംപിയാകാന്‍ തീരുമാനിച്ചതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി.

'എന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ സംഭാവന നല്‍കിയതെന്ന്' ഫരാഗെ വ്യക്തമാക്കി. എന്നാല്‍, സംഭാവനയും തന്റെ രാഷ്ട്രീയ തീരുമാനവും തമ്മില്‍ ബന്ധമില്ലെന്നും റിഫോം യുകെഅറിയിച്ചു.
'ഇത് വ്യക്തിഗതമായ നിബന്ധനകളില്ലാത്ത സംഭാവനയാണ്. എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് റിഫോം യുകെ പ്രതികരിച്ചു.
ഇതിനിടെ, ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റ്‌സും ഫരാഗെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ സംഭാവനയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions