നാട്ടുവാര്‍ത്തകള്‍

കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍

അവധിക്കാല യാത്രയ്ക്കുപോയി കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കടലില്‍ കണ്ടെത്തിയത്. കാണാതായ സഹോദരിമാര്‍ക്കായി കന്യാകുമാരി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിദേശത്ത് ജോലിചെയ്യുന്ന ആനി ഫിലിപ്പും മീര ഫിലിപ്പും വിനോദസഞ്ചാരത്തിനായാണ് കന്യാകുമാരിയിലെത്തിയത്. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്യുന്ന സഹോദരിമാര്‍ അവധിക്കാലത്ത് നാട്ടിലെത്തി ഒരുമിച്ച് യാത്രപോകുന്നത് പതിവാണ്. ഇത്തവണ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്. എന്നാല്‍, ഏപ്രില്‍ 26 മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു.

കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്. മുറിയില്‍നിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ഇവര്‍ നല്‍കിയ നമ്പറില്‍ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കന്യാകുമാരി പോലീസില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ വാവുതുറ ഭാഗത്ത് കടല്‍ഭിത്തികള്‍ക്കിടയില്‍ അടിഞ്ഞനിലയില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചറിച്ചറിയുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി.

ആനി ഫിലിപ്പ് വിദേശത്ത് എക്‌സറേ ടെക്‌നീഷ്യനാണ്. മീര ഫിലിപ്പ് എന്‍ജിനീയറും. ലണ്ടനില്‍ താമസക്കാരിയായ എലിസബത്ത് ഫിലിപ്പ് സഹോദരിയാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions