യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും

യുകെയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ വാഹന നികുതി (Vehicle Excise Duty - VED) നിരക്കുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . വാഹന ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് നികുതി നിരക്കുകള്‍. കാര്‍ബണ്‍ പുറന്തള്ളല്‍ 151–170 g/km ഉള്ള കാറുകള്‍ക്ക് ആദ്യ വര്‍ഷം മാത്രം 1,410 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടിവരും എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വര്‍ധനവിന്റെ പ്രധാന ലക്ഷ്യംഎന്നാണു വാദം.

'സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ്' വിഭാഗത്തില്‍പ്പെടുന്ന ചില ജനപ്രിയ മോഡലുകള്‍ പോലും ഈ ഉയര്‍ന്ന നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതോടെ, സാധാരണ കുടുംബങ്ങള്‍ക്കും പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കാറുകള്‍ക്കും ആദ്യ വര്‍ഷ നികുതി കാര്‍ബണ്‍ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കായ 10 പൗണ്ട് മാത്രമാണുള്ളത്. എന്നാല്‍ ഉയര്‍ന്ന മലിനീകരണമുള്ള വാഹനങ്ങള്‍ക്ക് ഇത് 5,000 പൗണ്ടിന് മുകളിലേക്കും ഉയരും . 51-90 g/km പുറന്തള്ളല്‍ ഉള്ള സാധാരണ പെട്രോള്‍, ഡീസല്‍ കാറുകള്‍ കൂടുതലും 135 പൗണ്ട് മുതല്‍ 280 പൗണ്ട് വരെ നികുതി നല്‍കേണ്ടിവരും. എന്നാല്‍ ആദ്യ വര്‍ഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ 200 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറും. ഇതിനുപുറമെ പണപ്പെരുപ്പം പരിഗണിച്ച് ഈ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് .

കാര്‍ബണ്‍ അളക്കുന്നതിനുള്ള പരിശോധനാ രീതിയില്‍ വന്ന മാറ്റവും നികുതി വര്‍ധനയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ടെസ്റ്റിംഗ് നടത്തുന്നതിനാല്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതായി ആണ് രേഖപ്പെടുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി മുമ്പ് കുറഞ്ഞ നികുതി ബാന്‍ഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കിലേക്കു മാറാന്‍ സാധ്യതയുണ്ട്.

എന്നാല്‍ 2025 ജനുവരി മുതല്‍ 2028 ഏപ്രില്‍ വരെ കമ്പനി കാര്‍ ആയി വാങ്ങുന്ന PHEV വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റിംഗ് മൂലം ഉണ്ടാകുന്ന അധിക നികുതി ഭാരം ഒഴിവാക്കാനും 'ബനിഫിറ്റ് ഇന്‍ കൈന്‍ഡ്' നികുതി വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ഈ നടപടി.

ചുരുക്കത്തില്‍ വാഹന ഉടമകള്‍ക്ക് ദീര്‍ഘകാല ചെലവ് കൂടും. യുകെയിലെ മലയാളി വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ നികുതി നിരക്കുകള്‍.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions