യു.കെ.വാര്‍ത്തകള്‍

ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും

ബ്രിട്ടീഷ് പൊതുമാധ്യമ സ്ഥാപനം ബിബിസിയുടെ വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍. 15% വരെ ചെലവ് കുറയ്ക്കാനുള്ള തീരുമാനം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ഇതോടെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

ബിബിസി ആകെ നടപ്പാക്കുന്ന 600 മില്യണ്‍ പൗണ്ട് ചെലവ് കുറയ്ക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഏകദേശം 21,500 ജീവനക്കാരില്‍ 10% പേര്‍ക്ക് ജോലി പോകും

വാര്‍ത്താ വിഭാഗം ബിബിസി ജീവനക്കാരില്‍ ജോലിക്കാര്‍ പോകുന്നതോടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും.

മുന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ആയ മാറ്റ് ബ്രിട്ടന്‍ മേയ് 18 മുതല്‍ ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കാനിരിക്കെയാണ് ഈ തീരുമാനം. മുന്‍ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി രാജിവച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.

ബിബിസി കഴിഞ്ഞ കാലത്ത് നിരവധി വിവാദങ്ങള്‍ നേരിട്ടിരുന്നു. ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും, പക്ഷപാത ആരോപണങ്ങളും സ്ഥാപനത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

'ചെലവിന്റെ ഭൂരിഭാഗവും ജീവനക്കാരുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ജീവനക്കാരെ കുറക്കുന്നത് അനിവാര്യമാണെന്ന് വാര്‍ത്താ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് ബര്‍ജസ് വ്യക്തമാക്കി.

ബിബിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 മാര്‍ച്ച് വരെ വാര്‍ത്താ വിഭാഗത്തിന് 324 മില്യണ്‍ പൗണ്ട് ചെലവഴിച്ചിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions