യു.കെ.വാര്‍ത്തകള്‍

ടെനന്‍സി നിയമമാറ്റങ്ങള്‍ പ്രാബല്യത്തില്‍; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല

യുകെയുടെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് പരിഷ്‌കരിച്ച മാറ്റങ്ങളുമായി പ്രാബല്യത്തില്‍വന്നു. വാടകക്കാര്‍ക്കും, ലാന്‍ഡ്‌ലോര്‍ഡ്‌സിനും നിരവധി മാറ്റങ്ങള്‍ക്കൊപ്പമാണ് നിയമം നിലവിലെത്തുന്നത്.

സെക്ഷന്‍ 21 പ്രകാരമുള്ള നോ-ഫോള്‍ട്ട് എവിക്ഷന്‍ ഉള്‍പ്പെടെ അവസാനിപ്പിച്ച് കൊണ്ടാണ് പ്രൈവറ്റ് റെന്റിംഗ് പരിഷ്‌കാരങ്ങള്‍ വരുന്നത്. 11 മില്ല്യണ്‍ പ്രൈവറ്റ് റെന്റേഴ്‌സിനും, 2.3 മില്ല്യണ്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിനും ഇത് സാരമായ മാറ്റങ്ങളാണ് സമ്മാനിക്കുന്നത്.

മുന്‍കൂര്‍ നോട്ടീസും, ന്യായീകരണവുമില്ലാതെ വാടകക്കാരെ പുറത്താക്കാന്‍ വഴിയൊരുക്കിയ സെക്ഷന്‍ 21 എടുത്ത് കളഞ്ഞുവെന്നതാണ് റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ടിലെ പ്രധാന മാറ്റം.

ഇതിന് പുറമെ ലാന്‍ഡ്‌ലോര്‍ഡ്‌സിന് ലേലം വിളിച്ച് വാടകയ്ക്ക് കൊടുക്കുന്നതും അവസാനിപ്പിക്കേണ്ടി വരും. പരസ്യം ചെയ്ത വാടകയില്‍ കൂടുതല്‍ ഇവര്‍ക്ക് ചോദിക്കാന്‍ കഴിയില്ല. ഒരു മാസത്തെ വാടക മാത്രം മുന്‍കൂറായി വാങ്ങാന്‍ അനുമതിയുള്ളുവെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. കൂടാതെ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ലെന്ന് ഒറ്റയടിക്ക് പറയാതെ വാടകക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത് പരിഗണിക്കണം.

ഇതിന് പുറമെ ഫിക്‌സഡ് ടേം ടെനന്‍സി കോണ്‍ട്രാക്ടുകള്‍ അവസാനിപ്പിച്ചതാണ് മറ്റൊരു മാറ്റം. ഇതിന് പകരം വരുന്ന റോളിംഗ് കോണ്‍ട്രാക്ട് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി നല്‍കും. വീടുകളുടെ നിലവാരം സുരക്ഷിതമാക്കണമെന്നതും ബില്ലില്‍ ഉള്‍പ്പെടുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions