യു.കെ.വാര്‍ത്തകള്‍

ബ്രിസ്‌റ്റോളിലെ വീട്ടില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു; ഒരു കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്

ബ്രിസ്‌റ്റോറിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ സ്‌ഫോടനം നടന്ന സംഭവം ദുരൂഹമാണെന്ന് പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ 6.17-ഓടെയാണ് സ്‌റ്റേണ്‍കോര്‍ട്ട് റോഡിലെ വീട്ടിലേക്ക് ഗാര്‍ഹിക പ്രശ്‌നങ്ങള്‍ അരങ്ങേറുന്നതായി വിവരം ലഭിച്ച് എവോണ്‍ & സോമര്‍സെറ്റ് പോലീസ് എത്തുന്നത്. എത്തിച്ചേരുന്നതിന് തൊട്ടുമുന്‍പ് സ്‌ഫോടനം അരങ്ങേറിയതായി സൂപ്രണ്ട് മാറ്റ് എബ്‌സ് പറഞ്ഞു.

'വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയും, പുരുഷനുമാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ച് സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പുരുഷനും, സ്ത്രീയും, ഒരു കുട്ടിയുമാണ് ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തിന് കാരണമായ വിഷയത്തില്‍ ദുരൂഹതയുണ്ടെങ്കിലും, ഭീകരവാദ സാധ്യത തള്ളിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നാണ് വിവരം. സ്റ്റേണ്‍കോര്‍ട്ട് റോഡില്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ 70-ഓളം വരുന്ന താമസക്കാരെയാണ് അടുത്തുള്ള റെസ്റ്റ് സെന്ററിലേക്ക് മാറ്റിയത്. ഇവര്‍ക്ക് ഭക്ഷണവും, പാനീയങ്ങളും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions