നാട്ടുവാര്‍ത്തകള്‍

'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ്‌ ഗ്രൂപ്പ്‌


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരവേ കേരള കോണ്‍ഗ്രസുകളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ കരുത്തരായി. എട്ടിടത്തു മത്സരിച്ചതില്‍ ഏഴിടത്തും മുന്നിലെത്തി. മാണി ഗ്രൂപ്പിനെ കാത്തിരിക്കുന്നത്‌ 'സംപൂജ്യര്‍'എന്ന വലിയ നാണക്കേടാണ്. 12 ഇടതു മത്സരിച്ചതില്‍ ഒരിടത്തും ജയിക്കാനായില്ല. ഇടുക്കിയും പാലായും കൈവിട്ടു. ജയം പ്രതീക്ഷിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ തിരിച്ചടിയും അപ്രതീക്ഷിതമായി. കേരളാ കോണ്‍ഗ്രസുകളുടെ ഭാവി നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പ്‌ ഫലമായിരിക്കും ഇത്തവണത്തേത്.

എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസും(എം) യു.ഡി.എഫില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും ഇക്കുറി വലിയ പ്രതീക്ഷയായിരുന്നു വച്ചുപുലര്‍ത്തിയത് . ജനവിധി പുറത്തുവരുന്നതിനു മുമ്പ്‌ വന്ന എക്‌സിസ്‌റ്റ്‌ പോള്‍ ഫലങ്ങള്‍ ജോസ്‌ കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസി(എം)നെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമായിരുന്നില്ല.

പാര്‍ട്ടിയുടെ മന്ത്രി റോഷി അഗസ്‌റ്റിന്‍ മത്സരിച്ച ഇടുക്കി നിലനിര്‍ത്തുമെന്ന്‌ ഒരു എക്‌സിസ്‌റ്റ്‌ പോളുപോലും പ്രവചിച്ചിരുന്നില്ല. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി മത്സരിച്ച പാലായില്‍ വിജയിക്കുമെന്ന്‌ ചില എക്‌സിസ്‌റ്റ്‌ പോളുകള്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ എക്‌സിസ്‌റ്റ്‌ പോളുകളും മാണി സി. കാപ്പന്റെ വിജയമാണ്‌ പ്രവചിച്ചിരുന്നത്‌.

ജോസഫ്‌ വിഭാഗം മത്സരിച്ച എട്ടു സീറ്റുകളില്‍ കാഞ്ഞങ്ങാട്‌ ഒഴികെയുള്ള ഏഴിടത്തും വിജയിക്കുമെന്നാണ്‌ എക്‌സിസ്‌റ്റ്‌ പോള്‍ ഫലങ്ങള്‍ പറഞ്ഞതും ആത്മവിശ്വാസത്തിലാണ്‌ ജോസഫ്‌ ഗ്രൂപ്പ്‌. മാത്രമല്ല മാണി ഗ്രുപ്പും ജോസഫ്‌ ഗ്രൂപ്പും നേരിട്ട്‌ ഏറ്റുമുട്ടിയ കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും ജോസഫ്‌ വിഭാഗം ജയം ഉറപ്പിച്ചു.

കേരളാ കോണ്‍ഗ്രസ്‌ (ബി) മത്സരിച്ച പത്തനാപുരത്തും പൊട്ടി. ഗണേഷ് കുമാറിന്റെ തോല്‍വി പാര്‍ട്ടിയുടെ നിലനില്‍പ്പ്‌ തന്നെ പ്രതിസന്ധിയിലാക്കും.

കേരളാ കോണ്‍ഗ്രസ്‌ (എം) ഇനി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. തെരഞ്ഞെടുപ്പിനു മുമ്പ്‌ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച്‌ യു ഡി.എഫിന്റെ ഭാഗമാകണമെന്ന്‌ ചില എം.എല്‍.എ.മാര്‍ അടക്കം പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുന്നയിച്ചിരുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു. തിരിച്ചടി നേരിട്ടാല്‍, യു.ഡി.എഫിലേക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടവര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള സാധ്യതയേറെയാണ്‌.


മാത്രമല്ല പാര്‍ട്ടി ദുര്‍ബലമായാല്‍ മുന്നണിക്കുള്ളിലെ വിലപേശല്‍ ശേഷിയും കുറയും. നിലവിലെ രണ്ടു സീറ്റില്‍ നിന്നും ഏഴു സീറ്റിലേക്ക്‌ വര്‍ധിച്ചാല്‍ ജോസഫ്‌ ഗ്രൂപ്പ്‌ കേരളാ കോണ്‍ഗ്രസുകളില്‍ പ്രധാന പാര്‍ട്ടിയായി മാറും. അതോടൊപ്പം യു.ഡി.എഫില്‍ ജോസഫ്‌ ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷിയും ഉയരും.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions