നാട്ടുവാര്‍ത്തകള്‍

21 പേരില്‍ 13 മന്ത്രിമാരും തോറ്റു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നവരില്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 21 പേരില്‍ 14 മന്ത്രിമാരാണ് തോറ്റുതൊപ്പിയിട്ടത്. ഇവരെ തോല്‍പ്പിച്ചവരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ആദ്യമായാണ് എം എല്‍ എ മാരാകുന്നത്. 10 സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസാണ് .

പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെ തോല്‍വിയാണ് ഏറ്റവും ശ്രദ്ധേയം. 2001 മുതല്‍ എംഎല്‍എയി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗണേഷ് കുമാറിന് ആദ്യ തോല്‍വിയാണിത്. കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരം വീട്ടിയത്. ഇപ്പോഴത്തെ ഭാര്യ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണവും എന്‍എസ്എസ് താലൂക്ക് നേതൃത്വത്തില്‍ നിന്നുള്ള നീക്കം ചെയ്യലും തോല്‍വിക്ക് ശക്തികൂട്ടി.

നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തി. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കോണ്‍ഗ്രസിന്റെ എം എം നസീറിനോട് പരാജയപ്പെട്ടു . ആറന്‍മുളയില്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോല്‍പിച്ചത്. ഏറ്റുമാനൂരില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവനെ കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷും ഇടുക്കിയില്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെ കോണ്‍ഗ്രസിന്റെ റോയ് കെ പൗലോസും കളമശ്ശേരിയില്‍ വ്യവസായ മന്ത്രി പി. രാജീവിനെ മുസ്ലിം ലീഗിലെ അബ്ദുല്‍ ഗഫാറും പരാജയപ്പെടുത്തി.എം ബി രാജേഷ് , എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, അബ്ദുള്‍ റഹ്മാന്‍, ഒ ആര്‍ കേളു, ആര്‍ ബിന്ദു എന്നിവര്‍ക്കും നിലം തൊടാനായില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടി അമ്മ മാത്രമായിരുന്നു പരാജയപ്പെട്ടത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions