യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി 2008ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയില്‍; വരുമാനത്തിന്റെ 21.3% തിരിച്ചടവാകുന്നു



യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ അനിശ്ചിതാവസ്ഥയാണ്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. എങ്കിലും വീട് വാങ്ങുന്നവര്‍ക്ക് ദുരിതം നിറഞ്ഞ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് കണക്ക്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലുള്ള അവസ്ഥയല്ല അനുഭവപ്പെടുന്നതെന്നും ബാങ്കിംഗ് ബോഡി യുകെ ഫിനാന്‍സ് വ്യക്തമാക്കുന്നു. പ്രാഥമിക മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളാണ് വീട് വാങ്ങുന്നവരുടെ വരുമാനത്തിന്റെ 21.3% വിഴുങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകളെ ആശ്രയിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതായത് ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള പ്രത്യാഘാതങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. യുദ്ധം ഊര്‍ജ്ജപ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ച് വിടുകയും, പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

ഇതോടെ ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്ക് സംഘര്‍ഷത്തിന് മുന്‍പുള്ളതിനേക്കാള്‍ ചിലപ്പോള്‍ ആയിരക്കണക്കിന് പൗണ്ട് അധികചെലവ് വന്നേക്കാമെന്നതാണ് അവസ്ഥ. മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയ ഇടങ്ങളില്‍ മുന്നിലുള്ളത് നോര്‍ത്ത് നോര്‍ഫോക്കും, വെസ്റ്റ് ലണ്ടന്‍ ബറോയായ ഹില്ലിംഗ്ടണുമാണ്. അതേസമയം ഏറ്റവും താങ്ങാന്‍ കഴിയുന്ന മോര്‍ട്ട്‌ഗേജ് എടുക്കാന്‍ കഴിയുന്ന പത്തില്‍ ഏഴ് ഇടങ്ങളും സ്‌കോട്ട്‌ലണ്ടിലാണ്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions