യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറിനും ലേബര്‍ സര്‍ക്കാരിനും നിര്‍ണായകമായ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടങ്ങി


ഇംഗ്ലണ്ട് , സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തില്‍. കീര്‍ കീര്‍ സ്റ്റാര്‍മറിനും ലേബര്‍ സര്‍ക്കാരിനും നിര്‍ണായകമായ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടങ്ങി.

രാവിലെ 7 നു തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 വരെ നടക്കും. ഫലങ്ങള്‍ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് സൂചന. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിനും ഇതൊരു പരീക്ഷണസമയമാണ്.

ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളേയും ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കും. ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം.

വെയില്‍സില്‍ 1999 മുതല്‍ തുടര്‍ച്ചയായി അധികാരത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടിവരുന്നത്. 92 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

നിരവധി യുകെ മലയാളികളും ഇത്തവണ ജനവിധി തേടുന്നുണ്ട്. യുകെയിലെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഇതു വിലയിരുത്തപ്പെടുന്നത്. സജീവ പ്രചാരണം നടത്തിയിരുന്നു. ആരോഗ്യ രംഗം, വിദ്യാഭ്യാസം, കുടിയേറ്റ നയം എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പലരും വോട്ടര്‍മാരോട് പ്രചാരണം നടത്തിയത്.

അതേസമയം റിഫോം യുകെ, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ ഇക്കുറി പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുമെന്നാണ് മുന്നറിയിപ്പ്. പലസ്തീന്റെ പേരില്‍ വോട്ട് ചോദിച്ച് കൊണ്ട് വര്‍ഗ്ഗീയമായ രീതിയിലേക്കാണ് ഗ്രീന്‍സിന്റെ സാക്ക് പൊളാന്‍സ്‌കി പ്രചരണം നടത്തുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions