യു.കെ.വാര്‍ത്തകള്‍

കനത്ത പരാജയത്തിലും രാജിയില്ലെന്ന് സ്റ്റാര്‍മര്‍; പൗണ്ട് കരുത്താര്‍ജ്ജിച്ചു

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് കനത്ത തോല്‍വി സമ്മാനിക്കപ്പെട്ടതോടെ കീര്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കണമെന്ന മുറവിളി ശക്തമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നൂറുകണക്കിന് കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതൊന്നും പരിഗണിച്ച് രാജിവെയ്ക്കാനില്ലെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപരീതമായാല്‍ പ്രധാനമന്ത്രിക്ക് നേതൃപദവിക്കായി പോരാട്ടം നടത്തേണ്ടി വരുമെന്നാണ് നേരത്തെ ആശങ്കയുണ്ടായിരുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ലേബറിന് ആശ്വാസമേകുന്നതല്ല.

എന്നാല്‍ താന്‍ ഇറങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇതോടെ യുകെയുടെ 10 വര്‍ഷ ഗില്‍റ്റുകളില്‍ 5 ബേസിസ് പോയിന്റ് താഴ്ന്നു. 30 വര്‍ഷത്തെ ബോണ്ടുകള്‍ 28 വര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയ ശേഷം താഴ്ന്നു. ഇതെല്ലാം ഗവണ്‍മെന്റ് സ്ഥിരതയോടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ്.

സ്റ്റാര്‍മറുടെ പ്രഖ്യാപനത്തോടെ യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുറയുകയും, പൗണ്ടിന്റെ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് നേരിടുന്ന സമ്മര്‍ദത്തില്‍ കുറവ് വരുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. മുന്‍പ് പ്രതീക്ഷിച്ച അത്രയൊന്നും ലേബര്‍ തോറ്റില്ലെന്ന നിലപാടിലാണ് സ്റ്റാര്‍മര്‍ പക്ഷം.

സ്റ്റാര്‍മറുടെ പിന്‍ഗാമികളാകാന്‍ ശ്രമിക്കുന്ന ആഞ്ചെല റെയ്‌നര്‍, എഡ് മിലിബന്ദ്, ആന്‍ഡി ബേണ്‍ഹാം എന്നിവര്‍ തീവ്ര ഇടത് വിഭാഗക്കാരാണ്. ഇവര്‍ കൂടുതല്‍ നികുതി വര്‍ദ്ധനവിനും, ഉയര്‍ന്ന കടമെടുപ്പിനും ഇടയാക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ വിപണി സ്റ്റാര്‍മറെയാണ് കൂടുതല്‍ വിശ്വസിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions