യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തിന്റെ ആഘാതം; യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു


മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ വീടുവില വര്‍ധന പകുതിയായി കുറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍, തുടര്‍ച്ചയായ രണ്ടാം മാസവും യു കെയിലെ വീടുകളുടെ വില ഇടിഞ്ഞതോടെ വീട് വില വര്‍ധനവിന്റെ വാര്‍ഷിക നിരക്ക് ഹാലിഫാക്‌സിന്റെ കണക്കുകൂട്ടലില്‍ പകുതിയായി കുറഞ്ഞു.

ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ ലോയ്ഡ്‌സിന്റെ ഭാഗമായ ഹാലിഫാക്‌സ് പറയുന്നത്, ഇക്കഴിഞ്ഞ ഏപ്രിലില്‍ യു കെയിലെ വീട് വിലയില്‍ 0.1 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ്. മാര്‍ച്ചില്‍ 0.5 ശതമാനത്തിന്റെ ഇടിവ് ദൃശ്യമായതിന്റെ തുടര്‍ച്ചയായിട്ടാണിത്.

നിലവില്‍, യു കെയിലെ ശരാശരി വീട് വില 2,99,313 പൗണ്ട് ആണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ വീട് വിലയില്‍ 0.8 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണ് ഹാലിഫാക്‌സ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവര്‍ പ്രവചിക്കുന്നത് 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഈ വര്‍ഷം ആദ്യം നല്ലൊരു തുടക്കമായിരുന്നു യു കെ ഗൃഹ വിപണിയ്‌ക്കെങ്കിലും, അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ ഫലമായി അത് മന്ദഗതിയിലാവുകയായിരുന്നു എന്ന് ഹാലിഫാക്‌സിലെ മോര്‍ട്ട്‌ഗേജ് വിഭാഗം മേധാവി അമന്‍ഡ ബ്രൈഡെന്‍ പറയുന്നു.

ഊര്‍ജ്ജ വില ഉയര്‍ന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഉണ്ടാകാം എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇത് പലിശ നിരക്ക് പുനര്‍നിര്‍ണ്ണയം ചെയ്യുന്നതില്‍ കലാശിച്ചിരിക്കുന്നു. ഈ മാറ്റം ഇതിനോടകം തന്നെ വായ്പാ ചെലവ് ഉയരാന്‍ കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഒരു ശരാശരി രണ്ട് വര്‍ഷ ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജിന്റെ നിരക്ക് 5.77 ശതമാനത്തിലെത്തിയിരുന്നു. മാര്‍ച്ച് ആദ്യം ഇത് 4.83 ശതമാനമായിരുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions