യു.കെ.വാര്‍ത്തകള്‍

പുതിയ വാടക നിയമ പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ


കഴിഞ്ഞയാഴ്ച്ച പ്രാബല്യത്തില്‍ വന്ന് പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് പ്രകാരമുള്ള രേഖ ഹാജരാക്കിയില്ലെങ്കില്‍ വീട്ടുടമകള്‍ക്ക് 7,000 പൗണ്ട് പിഴ ചുമത്തും. പുതിയ നിയമം വാടകക്കാരെ എങ്ങനെ ബാധിക്കും എന്ന് വിശദീകരിക്കുന്ന ഔദ്യോഗിക ഇന്‍ഫര്‍മേഷന്‍ ഷീറ്റ് വാടകക്കാര്‍ക്ക് നല്‍കേണ്ടത് നിയമം മൂലം വീട്ടുടമസ്ഥന്റെ ഉത്തരവാദിത്തം ആക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വീട്ടുടമകള്‍, അവരുടെ വീടുകളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് രേഖകള്‍ പി ഡിഎഫ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഫിക്‌സ്ഡ് ടേം ടെനന്‍സി എടുത്തുകളയുകയും റോളിംഗ് പീരീഡ് ടെനന്‍സി പകരമായി കൊണ്ടുവരികയും ചെയ്ത പുതിയ നിയമം വാടകക്കാര്‍ക്ക് ഏറെ സംരക്ഷണം നല്‍കുന്നുണ്ട്. വാടകക്കാര്‍ ഇനിമുതല്‍ ദീര്‍ഘകാല കരാറുകള്‍ക്ക് നിര്‍ബന്ധിതരാകില്ല എന്നതാണ് അതിലൊന്ന്. അതുപോലെ, വാടകക്കാരെ ഒഴിപ്പിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇനിമുതല്‍ വീട്ടുടമസ്ഥര്‍ നല്‍കേണ്ടതായി വരും. മാത്രമല്ല സെക്ഷന്‍ 21 പ്രകാരമുള്ള, കാരണമില്ലാതെയുള്ള ഒഴിപ്പിക്കല്‍ നിരോധിച്ചിട്ടുമുണ്ട്.

അതിനോടൊപ്പം, രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വാടകക്കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അവകാശം വാടകക്കാര്‍ക്ക് പുതിയ നിയമം നല്‍കിയിട്ടുണ്ട്. മാത്രമല്ല, വീടിന്റെ ശോചനീയാവസ്ഥയെ കുറിച്ചും, അന്യായമായ വാടക വര്‍ധനവിനെ കുറിച്ചും, പ്രതികാര നടപടികള്‍ ഉണ്ടാവുകയില്ലെന്ന ഉറപ്പോടെ പരാതിപ്പെടാനുള്ള അവകാശവും വാടകക്കാര്‍ക്ക് ലഭിക്കും. ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഷീറ്റ് ആയിരിക്കണം ഉടമ വാടകക്കാര്‍ക്ക് നല്‍കേണ്ടത്. മെയ് 31 ന് മുമ്പ് അങ്ങനെ ചെയ്യാത്ത പക്ഷം 7000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions