യു.കെ.വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിലെ തിരിച്ചടി: കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര്; നേതൃമത്സരത്തിന് നേതാക്കള്‍

ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്ന പോര് ശക്തം. ലേബര്‍ പാര്‍ട്ടിയിലെ മുന്‍ മന്ത്രി കാതറിന്‍ വെസ്റ്റ്, മന്ത്രിസഭ സ്റ്റാര്‍മറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം തിങ്കളാഴ്ച ഔദ്യോഗികമായി നേതൃമത്സരത്തിന് താന്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു.

വടക്കന്‍ ലണ്ടനിലെ ഹോണ്‍സി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാതറിന്‍ വെസ്റ്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏഞ്ചല റെയ്നര്‍, വെസ് സ്ട്രീറ്റിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. നേതൃത്വ തിരഞ്ഞെടുപ്പിന് ആവശ്യമായ 81 എംപിമാരുടെ പിന്തുണയില്‍ നിന്നും ഏറെ അകലെയല്ലെന്നും തനിക്ക് ഇതിനകം 10 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് വ്യക്തമാക്കി.

'കാബിനറ്റ് അംഗങ്ങള്‍ ഒത്തുകൂടി കീര്‍ സ്റ്റാര്‍മറെ അപമാനിക്കാതെ പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് എന്റെ ആഗ്രഹം. നിലവിലെ മന്ത്രിസഭയില്‍ നിന്നൊരാള്‍ മുന്നോട്ടുവരണം. അങ്ങനെ സംഭവിച്ചാല്‍ ഔദ്യോഗിക നേതൃതിരഞ്ഞെടുപ്പില്ലാതെ തന്നെ പുതിയ നേതാവിനെ പാര്‍ട്ടിക്ക് ലഭിക്കും,' എന്ന് അവര്‍ പറഞ്ഞു.നാളെക്കുള്ളില്‍ ആരും മുന്നോട്ട് വരാത്ത പക്ഷം തിങ്കളാഴ്ച രാവിലെ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയുടെ ഇടതുപക്ഷ വിഭാഗത്തിലെ എംപിമാര്‍ നേതാവും നിലവിലെ എനര്‍ജി സെക്രട്ടറിയുമായ എഡ് മിലിബാന്‍ഡിനോട് നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇംഗ്ലണ്ടില്‍ 1,400ലേറെ കൗണ്‍സിലര്‍മാരെ നഷ്ടമായ പാര്‍ട്ടി പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ റിഫോം യു.കെ ക്കും ഗ്രീന്‍ പാര്‍ട്ടിക്കും മുന്നില്‍ അടിപതറി.

ഇതിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ സ്റ്റാര്‍മറിന് പകരക്കാരനാക്കണമെന്ന് ചില എംപിമാര്‍ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് മത്സരത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അത് തള്ളി.ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഇടതുപക്ഷ എംപിമാര്‍ എഡ് മിലിബാന്‍ഡിനെ പിന്തുണയ്ക്കാന്‍ ആലോചിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions