യു.കെ.വാര്‍ത്തകള്‍

റിഫോം തരംഗത്തില്‍ ജയിച്ചത് ഒന്‍പത് മലയാളി സ്ഥാനാര്‍ഥികള്‍ മാത്രം


റിഫോം പാര്‍ട്ടിയുടെ ശക്തമായ മുന്നേറ്റം ഇംഗ്ലണ്ടിലെയും വെയില്‍ സിലെയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജര്‍ക്കു വലിയ തിരിച്ചടിയായി. വര്‍ഷങ്ങളായി കുടിയേറ്റക്കാര്‍ കൂടുതലുള്ള കൗണ്‍സിലുകളില്‍ മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന നിരവധി ഏഷ്യന്‍ വംശജര്‍ ഇത്തവണ പരാജയപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരത്തെ അനുകൂലിച്ചുള്ള വോട്ടിംഗ് ശക്തമായപ്പോള്‍, അതിനൊപ്പം നിന്ന ചില ഏഷ്യന്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ജോസ് കാറ്റാടി വിജയിച്ചവരില്‍ ശ്രദ്ധേയനായി. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ടിക്കറ്റുകളില്‍ നൂറുകണക്കിന് ഏഷ്യന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലേബറിന്റെ ശക്തികേന്ദ്രമായ ക്രോയിഡോണ്‍ പോലുള്ള കൗണ്‍സിലുകളിലും റിഫോം പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്.

ഇക്കുറി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി 33 മലയാളികള്‍ മത്സരിച്ചെങ്കിലും വിജയിക്കാനായത് ഒന്‍പത് പേര്‍ക്കു മാത്രമാണ്. ബാക്കിയുള്ളവര്‍ കനത്ത പരാജയം നേരിട്ടു. ക്രോയിഡോണില്‍ മുന്‍ മേയറും ലേബര്‍ സ്ഥാനാര്‍ഥിയുമായ മഞ്ജു ഷാഹുല്‍ ഹമീദും, കണ്‍സര്‍വേറ്റീവ് കൗണ്‍സിലറായ നിഖില്‍ തമ്പിയും വിജയിച്ചത് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി. അതേസമയം, കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ ഹണി പ്രേംലാല്‍ ആറാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു. ക്രോയിഡോണ്‍ മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോസ് ജോസഫിനും വിജയിക്കാനായില്ല. എന്നാല്‍ 1,568 വോട്ടുകള്‍ സ്വന്തമാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ബാസില്‍ഡണില്‍ റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോസ് കാറ്റാടിക്കൊപ്പം ഹണ്ടിങ്ങ്ടനില്‍ വിജയിച്ച ലീഡോ ജോര്‍ജ്, മിഥുന്‍ തോമസ്, ഐവാന്‍ പെരേപ്പാടന്‍, അലന്‍ പോളി, ബാസിംഗ്‌സ്റ്റോക്കില്‍ ലേബര്‍ സ്ഥാനാര്‍ഥിയായി വിജയിച്ച സജീഷ് ടോം എന്നിവരും വിജയപ്പട്ടികയില്‍ ഇടം നേടി.

വിജയ പ്രതീക്ഷ ഉയര്‍ന്നിരുന്ന ന്യൂകാസില്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥി ജൂണ സത്യന്‍ വെറും 22 വോട്ടിനാണ് പരാജയപ്പെട്ടത്. ഗേറ്റ്‌സ്‌ഹെഡില്‍ ഷിനു യോഹന്നാന്‍, സഫോക്കില്‍ ജയാ ജോര്‍ജ്, ഹാവറിംഗില്‍ റോണി ജേക്കബ് എന്നിവരുടെ പരാജയത്തിനും റിഫോം തരംഗമാണ് കാരണമായത്. അതേസമയം, സൗത്ത് കേംബ്രിജ്‌ഷെയര്‍ ജില്ലാ ഡിവിഷന്‍ സീറ്റില്‍ 1,669 വോട്ടുകള്‍ നേടി ജിയോ സെബാസ്റ്റ്യന്‍ വിജയം നേടി. ജില്ലാ കൗണ്ടി സീറ്റില്‍ വിജയിച്ച ഏക മലയാളി സ്ഥാനാര്‍ഥിയും ജിയോ സെബാസ്റ്റ്യനാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions