യു.കെ.വാര്‍ത്തകള്‍

ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് അവധിക്കാല യാത്രയ്ക്കു പോയ മലയാളി യുവാവിന് ദാരുണാന്ത്യം


ഡാര്‍ബിയില്‍ നിന്നും പാരിസിലേക്ക് അവധിക്കാല യാത്രയ്ക്കു വാനില്‍ പോയ സംഘത്തിലെ മലയാളി യുവാവിന് ദാരുണാന്ത്യം. വേനല്‍ അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാരിസിലേക്ക് പോയ അങ്കമാലി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. ഡാര്‍ബിയില്‍ താമസിച്ചിരുന്ന ജീസ് ജോസാണ് പാരിസില്‍ മരിച്ചത്. ഡാര്‍ബിയില്‍ നിന്ന് വാടക വാനില്‍ ആറംഗസംഘമായി യാത്രതിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ജീസിന് വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


അഞ്ചുവര്‍ഷം മുന്‍പാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. കെയര്‍ വിസയില്‍ എത്തിയ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ ഗര്‍ഭിണിയാണ്. 12 വയസ്സും രണ്ട് വയസ്സുമുള്ള രണ്ടു മക്കളുമുണ്ട്. ലെസ്റ്ററിലെ ആശുപത്രിയില്‍ ഫെസിലിറ്റേറ്റര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജീസ്, അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഡാര്‍ബിയിലേക്ക് താമസം മാറ്റിയത്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമായ ജീസിന്റെ വേര്‍പാട് ഡാര്‍ബിയിലെയും ലെസ്റ്ററിലെയും മലയാളി സമൂഹത്തെ ഒരുപോലെ വേദനിപ്പിക്കുകയാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions