യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് 72 എംപിമാര്‍ രംഗത്ത്; നേതൃമാറ്റം ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത്

കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുകയാണ്. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഉള്‍പ്പെടെ നേതാക്കള്‍ രാജിവയ്ക്കുന്നതിന്റെ സമയക്രമം അറിയിക്കണമെന്നാവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെയും കാബിനറ്റിലെയും ഭിന്നത ഇതോടെ പുറത്തുവന്നിരിക്കുകയാണ്.

എന്നാല്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ സ്റ്റാര്‍മറിന് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏതായാലും 72 എംപിമാര്‍ ഇക്കാര്യം ആഴശ്യപ്പെട്ടെന്നത് കീര്‍ സ്റ്റാര്‍മറിന്റെ രാജിയ്ക്കുള്ള സമ്മര്‍ദ്ദത്തിന്റെ തെളിവാണ്.

ഇംഗ്ലണ്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് രാജി ആവശ്യം ശക്തമായത്. 1500 കൗണ്‍സിലര്‍ സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമായി. റിഫോം ഗ്രീന്‍സ് പാര്‍ട്ടികളുടെ മുന്നേറ്റമാണ് ലേബറിന് തിരിച്ചടിയായത്.

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. കീര്‍ സ്റ്റാര്‍മര്‍ രാജിവച്ച് പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വരണമെന്ന് അണികളും ആവശ്യപ്പെടുന്നു.

പാര്‍ട്ടിയുടെ വിശ്വാസം വീണ്ടെടുക്കണമെന്നാണ് ആഞ്ചല റെയ്‌നറുടെ അഭിപ്രായം. പ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചന.

ലേബര്‍ പാര്‍ട്ടിയിലെ മുന്‍ മന്ത്രി കാതറിന്‍ വെസ്റ്റ്, മന്ത്രിസഭ സ്റ്റാര്‍മറിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ഔദ്യോഗികമായി നേതൃമത്സരത്തിന് താന്‍ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു.
വടക്കന്‍ ലണ്ടനിലെ ഹോണ്‍സി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാതറിന്‍ വെസ്റ്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏഞ്ചല റെയ്നര്‍, വെസ് സ്ട്രീറ്റിങ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. നേതൃത്വ തിരഞ്ഞെടുപ്പിന് ആവശ്യമായ 81 എംപിമാരുടെ പിന്തുണയില്‍ നിന്നും ഏറെ അകലെയല്ലെന്നും തനിക്ക് ഇതിനകം 10 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വെസ്റ്റ് വ്യക്തമാക്കി.

'കാബിനറ്റ് അംഗങ്ങള്‍ ഒത്തുകൂടി കീര്‍ സ്റ്റാര്‍മറെ അപമാനിക്കാതെ പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് എന്റെ ആഗ്രഹം. നിലവിലെ മന്ത്രിസഭയില്‍ നിന്നൊരാള്‍ മുന്നോട്ടുവരണം. അങ്ങനെ സംഭവിച്ചാല്‍ ഔദ്യോഗിക നേതൃതിരഞ്ഞെടുപ്പില്ലാതെ തന്നെ പുതിയ നേതാവിനെ പാര്‍ട്ടിക്ക് ലഭിക്കും,' എന്ന് അവര്‍ പറഞ്ഞു.
ഇതിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ സ്റ്റാര്‍മറിന് പകരക്കാരനാക്കണമെന്ന് ചില എംപിമാര്‍ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് മത്സരത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അത് തള്ളി.ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഇടതുപക്ഷ എംപിമാര്‍ എഡ് മിലിബാന്‍ഡിനെ പിന്തുണയ്ക്കാന്‍ ആലോചിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions