യു.കെ.വാര്‍ത്തകള്‍

അമിതവണ്ണം മൂലം ബുദ്ധിമുട്ടി കുട്ടികള്‍; എന്‍എച്ച്എസ് കണക്കുകള്‍ ഞെട്ടിക്കുന്നത്

എന്‍എച്ച്എസ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം ഗുരുതരമായ അമിതവണ്ണ പ്രശ്‌നങ്ങളുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ ആരംഭിച്ച കോമ്പ്‌ലിക്കേഷന്‍സ് ഫോര്‍ എക്‌സസ് വെയ്റ്റ് ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ തേടിയിട്ടുണ്ട്.

ചികിത്സ ലഭിച്ചവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരാണ്. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാം ആയിരുന്നു - സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തത്. അഞ്ച് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വരെ പ്രായമുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 പേരും ക്ലിനിക്കുകളില്‍ ചികിത്സ നേടി.

ഈ കുട്ടികളില്‍ പലര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. ഏകദേശം 17 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പ് അസാധാരണതയും കണ്ടെത്തിയപ്പോള്‍, 6 ശതമാനം കുട്ടികള്‍ക്ക് ടൈപ്പ്-2 പ്രമേഹവും സ്ഥിരീകരിച്ചു. ഏകദേശം 30 ശതമാനത്തിന് ഫാറ്റി ലിവര്‍ രോഗവും 17 ശതമാനത്തിന് ഉറക്കത്തിനിടെ ശ്വാസതടസ്സം ഉണ്ടാകുന്ന സ്ലീപ്പ് അപ്നിയയും കണ്ടെത്തി.

മാനസികാരോഗ്യ പ്രശ്‌നങ്ങളും ആശങ്ക ഉയര്‍ത്തുന്നതാണ്. ചികിത്സ നേടിയ കുട്ടികളില്‍ ഏകദേശം 30 ശതമാനത്തിന് ഓട്ടിസവും 12 ശതമാനത്തിന് എഡിഎച്ച്ഡിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

11 വയസിന് മുകളിലുള്ള ഏകദേശം 400 കുട്ടികള്‍ക്ക് വണ്ണക്കുറവ് ഇന്‍ജക്ഷനുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് മരുന്ന് മാത്രം പരിഹാരമല്ലെന്നും ആരോഗ്യകരമായ ഭക്ഷണം കൂടുതല്‍ ലഭ്യമാക്കുകയും ജങ്ക് ഫുഡ് പരസ്യങ്ങള്‍ നിയന്ത്രിക്കുകയും വേണമെന്നാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions