യു.കെ.വാര്‍ത്തകള്‍

ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം

ലണ്ടന്‍: അവധിക്കാല യാത്രകള്‍ക്കും ഹോട്ടല്‍ താമസങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം യുകെയിലെ ടൂറിസം മേഖലയിലും സാധാരണ കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുന്നു. ഓവര്‍ നൈറ്റ് വിസിറ്റര്‍ ലെവി ബില്‍ എന്ന നിയമപ്രമേയത്തിലൂടെയാണ് രാത്രി താമസങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാന്‍ ഇംഗ്ലണ്ടിലെ പ്രാദേശിക മേയര്‍മാര്‍ക്ക് അധികാരം നല്‍കാനുള്ള പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

ഹോട്ടല്‍ താമസച്ചെലവിന് മുകളില്‍ ഈടാക്കുന്ന അധിക സര്‍ചാര്‍ജ് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ജീവിതച്ചെലവ് ഇതിനകം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ നികുതി കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബ്ലാക്ക്പൂള്‍ സൗത്തിലെ ലേബര്‍ എംപിയും പാര്‍ലമെന്റിന്റെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയര്‍മാനുമായ ക്രിസ് വെബ്ബ്, പുതിയ നികുതി ഹോട്ടല്‍ ബുക്കിംഗുകളെ ബാധിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.

'ഇത് ആളുകളെ യാത്ര ഒഴിവാക്കാനോ ഹോട്ടല്‍ ബുക്കിംഗ് കുറയ്ക്കാനോ പ്രേരിപ്പിക്കുമോ എന്ന ആശങ്ക ബിസിനസുകള്‍ക്കുണ്ട്,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 75 ശതമാനം വിനോദസഞ്ചാരികളും അധിക ചാര്‍ജ് കാരണം ഇംഗ്ലണ്ടിലേക്കുള്ള അവധിയാത്രകള്‍ കുറയ്ക്കുകയോ ചെലവ് ചുരുക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഓസ്‌ഫോര്‍ഡ് എക്കണോമിക്സ് നടത്തിയ പഠനമനുസരിച്ച്, രണ്ട് ആഴ്ച നീളുന്ന ഒരു അവധിയാത്രയ്ക്ക് 100 പൗണ്ടില്‍ അധികം അധികചെലവ് വരാനിടയുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ബ്രിട്ടീഷ് ജനങ്ങള്‍ക്കു മേല്‍ ഏകദേശം 1.6 ബില്യണ്‍ പൗണ്ടിന്റെ അധിക നികുതി ഭാരം ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions