യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന

ഇറാനിലെ അമേരിക്കന്‍, ഇസ്രയേല്‍ യുദ്ധത്തിന്റെ പരിണിതഫലമായി യുകെ ജനതയും ജീവിതച്ചെലവ് പ്രതിസന്ധിയില്‍. ലോകത്തിലെ സാമ്പത്തിക മേഖല മുഴുവന്‍ ഇതിന്റെ ആഘാതം നേരിടുകയാണ്. പോക്കറ്റ് കവരുന്ന വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്.

ഏറെ കാത്തിരിപ്പിനൊടുവില്‍ അടുത്ത ആഴ്ച ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള പാക്കേജ് റീവ്‌സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധം വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള പദ്ധതികളാണ് ചാന്‍സലറുടെ മനസ്സിലുള്ളത്.

കുടുംബങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായി വിവിധ നടപടികള്‍ വികസിപ്പിക്കാന്‍ ചാന്‍സലര്‍ ട്രഷറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എനര്‍ജി ബില്ലുകളില്‍ എല്ലാവര്‍ക്കും കണ്ണടച്ച് സഹായം നല്‍കുന്നതിന് പകരം പിന്തുണ ആവശ്യമുള്ളവരിലേക്ക് ഇത് ചുരുക്കിയാകും നല്‍കുക. മറിച്ചായാല്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്നതാണ് കാരണം.

സെപ്റ്റംബറില്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പിലാക്കാന്‍ റീവ്‌സ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് മാറ്റിവെയ്ക്കാനുള്ള സമ്മര്‍ദം രൂക്ഷമാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ഇന്ധന ചെലവ് റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. കൂടാതെ വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തില്‍ സമ്പദ് വ്യവസ്ഥ 0.6% വളര്‍ന്നിട്ടുണ്ട്.

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് ഉയര്‍ത്തുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് രേഖപ്പെടുത്തുന്നത്. വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 50% ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ, ഗ്യാസ് വിലകള്‍ കുത്തനെ ഉയര്‍ത്തി. ഇത് ഭക്ഷ്യ ഉത്പാദനത്തിന്റെ ചെലവും വര്‍ദ്ധിപ്പിക്കുകയാണ്.

2021-ലാണ് ജീവിതച്ചെലവ് പ്രതിസന്ധി കൊണ്ടുപിടിച്ച നിലയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എണ്ണ, ഗ്യാസ് വിലക്കയറ്റം, ഫെര്‍ട്ടിലൈസര്‍ ചെലവുകള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ഭക്ഷ്യ സിസ്റ്റത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions