യു.കെ.വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു


ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍ ഡ്രൈവര്‍മാരുടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല്‍ 24 മണിക്കൂര്‍ നേരത്തെ സമരമായിരുന്നു ആര്‍ എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില്‍ ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉറപ്പ് നല്‍കിയതിനാലാണ് അവസാന നിമിഷം സമരം പിന്‍വലിക്കുന്നതെന്നും യൂണിയന്‍ വക്താവ് അറിയിച്ചു.

തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും, തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ടാകുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ജൂണ്‍ 16 നും 19 നും പണിമുടക്കുമെന്നും നേരത്തെ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ജൂണ്‍ 2 ചൊവ്വാഴ്ച്ചയിലേക്കും ജൂണ്‍ 4 വ്യാഴാഴ്ച്ചയിലേക്കും മാറ്റിയിട്ടുണ്ട്. ആഴ്ച്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ എന്ന നയത്തില്‍ വരും ദിവസങ്ങളില്‍ യൂണിയനു കൂടി സമ്മതമാകുന്ന രീതിയില്‍ ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ ഈ ദിവസങ്ങളില്‍ സമരമുണ്ടാകും.

അതേസമയം, ആഴ്ച്ചയില്‍ നാല് പ്രവൃത്തി ദിനം എന്നത് ഒരു നിര്‍ബന്ധിത നയമല്ലെന്നും, വ്യക്തിഗത ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഒന്നാണെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറയുന്നത്. ട്യൂബ് ഡ്രൈവര്‍മാരെ പ്രതിനിധാനം ചെയ്യുന്ന മറ്റൊരു യൂണിയനായ ആസ്ലെഫ് ഈ നിര്‍ദ്ദേശത്തെ അംഗീകരിച്ചിട്ടുമുണ്ട്. സമരം പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അധികൃതര്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടാനാകുമെന്ന പ്രത്യാശയും പങ്കുവച്ചു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions