ബിസിനസ്‌

പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്ക ആസ്ഥാനത്താക്കി യുകെയില്‍ കഴിഞ്ഞ മാസം പണപ്പെരുപ്പം താഴ്ന്നു. പ്രതീക്ഷിച്ചതിലും ഏറെ താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പം കുറഞ്ഞത് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.

ഏപ്രില്‍ മാസത്തില്‍ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും വിലക്കയറ്റം അളക്കുന്ന പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് എത്തിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ചിലെ 3.3 ശതമാനത്തില്‍ നിന്നുമാണ് ഈ ഇറക്കം. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിലും ഏറെ താഴെയാണ് ഇത്.

ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായതെന്ന് ഒഎന്‍എസ് പറഞ്ഞു. ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ സപ്പോര്‍ട്ട് പാക്കേജ് വീടുകളുടെ ബില്ലുകള്‍ 150 പൗണ്ട് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടങ്ങിയ ശേഷം ആഗോള എനര്‍ജി വില കുറഞ്ഞതും, വെള്ളം, സ്വീവേജ് ബില്ലുകളും, വെഹിക്കിള്‍ ടാക്‌സും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതും ഗുണമായി.

എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം വരും മാസങ്ങളില്‍ ഭക്ഷണം, എനര്‍ജി, പെട്രോള്‍ എന്നിവയെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഈ വര്‍ഷം പകുതിയോടെ പണപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പ്രവചിക്കുന്നത്.

അതേസമയം, ഭക്ഷ്യ വിലക്കയറ്റം 7 ശതമാനത്തിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും, ഇന്ധന വിലയും മേയ്, ജൂണ്‍ മാസങ്ങളിലും ഉയര്‍ന്ന് നില്‍ക്കുമെന്നാണ് ബാങ്ക് കണക്കുകൂട്ടുന്നു.

  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions