യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല

ബ്രിട്ടനില്‍ നെറ്റ് കുടിയേറ്റം കുത്തനെ കുറഞ്ഞിട്ടും ജനങ്ങളില്‍ ഭൂരിഭാഗവും അത് ഇപ്പോഴും ഉയരുകയാണെന്ന് തെറ്റിദ്ധരിക്കുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ചില്‍ 9.44 ലക്ഷമായിരുന്ന നെറ്റ് മൈഗ്രേഷന്‍ 2025 ജൂണ്‍ വരെ 2.04 ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇത് എത്തിയതെന്നും പുതിയ കണക്കുകള്‍ വ്യാഴാഴ്ച പുറത്തുവിടുമ്പോള്‍ വീണ്ടും കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ധാരണയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റത്തോട് സംശയാത്മക സമീപനമുള്ളവരില്‍ 67 ശതമാനം പേര്‍ 2025ല്‍ നെറ്റ് മൈഗ്രേഷന്‍ ഉയര്‍ന്നുവെന്നാണ് വിശ്വസിക്കുന്നത്. കുടിയേറ്റത്തെ അനുകൂലമായി കാണുന്നവരില്‍ പോലും 37 ശതമാനം പേര്‍ ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

കുടിയേറ്റം കുറയണമെന്ന് ആഗ്രഹിക്കുന്നവരില്‍ പത്തില്‍ ആറുപേരും ഇപ്പോഴും കുടിയേറ്റം ഉയരുകയാണെന്ന് കരുതുന്നതായും പഠനം കണ്ടെത്തി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നെറ്റ് മൈഗ്രേഷന്‍ കുറയും എന്ന് പ്രതീക്ഷിക്കുന്നവര്‍ വെറും 15 ശതമാനം മാത്രമാണ്.

അഭയാര്‍ത്ഥി അപേക്ഷകരാണ് കുടിയേറ്റത്തിന്റെ മൂന്നിലൊന്ന് ഭാഗമെന്നാണ് പൊതുധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ഏകദേശം 9 ശതമാനം മാത്രമാണ്. അതേസമയം പഠനത്തിനായി യുകെയിലേക്ക് എത്തുന്നവരാണ് കുടിയേറ്റത്തിന്റെ വലിയ പങ്ക് വഹിക്കുന്നത്.

രാഷ്ട്രീയ ചര്‍ച്ചകള്‍ എല്ലാം കുടിയേറ്റം എങ്ങനെ കുറയ്ക്കാം എന്നതിലേക്കു മാത്രം ചുരുങ്ങിയതിനാലാണ് ജനങ്ങള്‍ എണ്ണം ഉയരുകയാണെന്ന് കരുതുന്നതെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുനില്‍ ബില്‍ഖു പറഞ്ഞു

സ്റ്റോപ്പ് ദി ബോട്ട്‌സ് പോലുള്ള പ്രചാരണങ്ങളും ചാനല്‍ കടന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്ന രാഷ്ട്രീയ വാഗ്ദാനങ്ങളും ജനങ്ങളെ കുടിയേറ്റം വര്‍ദ്ധിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions