നാട്ടുവാര്‍ത്തകള്‍

നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. എല്‍ഡിഎഫില്‍നിന്ന് എസി മൊയ്തീനും, എന്‍ഡിഎയില്‍നിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേര്‍.തിരുവഞ്ചൂരിന് 101 ഉം എസി മൊയ്തീന് 35 ഉം ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു

പ്രോടെം സ്പീക്കര്‍ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സുധാകരന്‍ വോട്ടു ചെയ്തില്ല. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. എന്‍ഡിഎയ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല.

രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗല്‍ഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് ഫല പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പിണറായി വിജയന്‍ അനുമോദിച്ചു. ജൂണ്‍ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions