യു.കെ.വാര്‍ത്തകള്‍

എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

യുകെയില്‍ നിര്‍മിത ബുദ്ധി ഉപയോഗം വര്‍ധിച്ചതോടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സാറ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ ഇതുമൂലം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും എന്നാണു റിപ്പോര്‍ട്ട്.

ജീവനക്കാരുടെ എണ്ണം നോക്കിയാല്‍ ഏകദേശം 7800 പേര്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമാകുമെന്നാണ് കണക്ക്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിങ് സ്ഥാപനം ജീവനക്കാരെ പരമാവധി മറ്റു ജോലികളിലേക്ക് മാറ്റി ഇതിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരുടെയും കാര്യത്തില്‍ നിലനില്‍പ് അസാധ്യമാകും.

ഇന്ത്യ, ചൈന, മലേഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ ബാങ്കിന്റെ ബാക്ക് ഓഫിസ് ജോലികള്‍ ചെയ്യുന്നവരെയാണ് എ.ഐ.ഇംപ്ക്ട് എറെയും ബാധിക്കുക. ബാങ്കിന്റെ ഗ്ലോബല്‍ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബില്‍ വിന്റേഴ്സ് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു.

എഐ കടന്നുകയറ്റത്തില്‍ ജോലി നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യത്തേതല്ല സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്. ലോകത്തെ ഒട്ടുമിക്ക കമ്പനികളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. സിങ്കപ്പൂര്‍ ബാങ്കായ ഡി.ബി.എസില്‍ 4000 പേര്‍ക്കാണ് സമാനമായ രീതിയില്‍ ജോലിഭീഷണി ഉള്ളത്. എ.ഐ പ്രോജക്ടുകളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥരായ മെറ്റ കഴിഞ്ഞ മാസം വ്യക്തമാക്കിയുന്നു. 8000 പേര്‍ക്കെങ്കിലും ഇതിന്റെ ഭാഗമായി ജോലി നഷ്ടപ്പെടാമെന്നാണ് അവരുടെ വിലയിരുത്തല്‍ .ആമസോണില്‍ 30,000 പേര്‍ക്കും ഒറാക്കിളില്‍ 10,000 പേര്‍ക്കും നിര്‍മിത ബുദ്ധി വില്ലനാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions