യു.കെ.വാര്‍ത്തകള്‍

യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ

യു കെയിലെ അഞ്ച് പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം, അന്തരീക്ഷ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. അഞ്ചിടങ്ങളില്‍ നിലനിന്നിരുന്ന മഞ്ഞ മുന്നറിയിപ്പാണ് ഇപ്പോള്‍ യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) ആംബര്‍ മുന്നറിയിപ്പായി ഉയര്‍ത്തിയിരിക്കുന്നത്. കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ആംബര്‍ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ടാവുക.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, 65 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്കിടയില്‍ മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്നാണ് ഈ മുന്നറിയിപ്പില്‍ പറയുന്നത്. മാത്രമല്ല, ആരോഗ്യ സുരക്ഷാ കെയര്‍ മേഖലകളില്‍ ഉയര്‍ന്ന താപനില വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുവാക്കള്‍ക്കിടയിലും ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുപോലെ ആരോഗ്യ, സോഷ്യല്‍ കെയര്‍ സേവനങ്ങളുടെ ആവശ്യകതയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിച്ചേക്കും. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലും യോര്‍ക്ക്ഷയറിലും ഹമ്പറിലും മഞ്ഞ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് നിലവിലുണ്ട്.

ഈ പ്രദേശങ്ങളില്‍, ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന ആഘാതം താരതമ്യേന കുറവായിരിക്കുമെങ്കിലും, ആളുകള്‍ നിര്‍ജ്ജലീകരണത്തിന് വിധേയരാകാതെ കരുതലെടുക്കണമെന്നും, ദിവസത്തിലേ ഏറ്റവും ചൂടേറിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും വീടുകള്‍ക്കകം തണുപ്പുള്ളതാക്കി സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മെയ് മാസമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച്ച അന്തരീക്ഷ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ മെയ് മാസ താപനില 82 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1944 ല്‍ ലണ്ടനിലെ കാംഡെന്‍ സ്‌ക്വയറില്‍ രേഖപ്പെടുത്തിയ 32.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions