യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്‍ഡിംഗ്

ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 30000 അടി ഉയരത്തില്‍ നിന്ന് വിമാനം കൂപ്പുകുത്തി. ഒടുക്കം മേയ് ഡേ സന്ദേശം നല്‍കി അടിയന്തര ലാന്‍ഡിംഗ് നടത്തി അപകടം ഒഴിവാക്കി.

സ്‌പെയിനില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെട്ട ജെറ്റ് 2 വിമാനത്തിലാണ് അപ്രതീക്ഷിതമായി എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നത്. 220 യാത്രക്കാരുമായാണ് വിമാനം ടെനറൈഫില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം പെട്ടന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധിച്ച ഫസ്റ്റ് ഓഫീസറാണ് ക്യാപ്ടന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ മെയ് ഡേ സന്ദേശം നല്‍കിയതിന് പിന്നാലെ പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് വിമാനം പോര്‍ട്ടോയില്‍ ലാന്‍ഡ് ചെയ്തത്. സാഹചര്യം ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഫസ്റ്റ് ഓഫീസര്‍ ഉടന്‍ തന്നെ അപകട സൂചനയായ മെയ്ഡേ സന്ദേശം അയക്കുകയും വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാന്‍ അനുമതി തേടുകയും ചെയ്തു.

സ്‌പെയിനിലെ ടെനറൈഫില്‍ നിന്ന് ബെര്‍മിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന എല്‍ എസ് 1266 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്. പോര്‍ച്ചുഗലിലെ വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ തന്നെ റണ്‍വേയില്‍ കാത്തുനിന്നിരുന്ന മെഡിക്കല്‍ സംഘം പൈലറ്റിന് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കുകളില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions