ഇമിഗ്രേഷന്‍

ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം

വിദേശികളുടെ വരവ് കുറക്കാനുള്ള പല പദ്ധതികളും യുകെ പരീക്ഷിച്ചു വരുകയാണ്. ചില പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. യുകെ നല്‍കുന്ന വിസയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യുകെ വിസയ്ക്കായുള്ള മത്സരത്തില്‍ ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍.

ദീര്‍ഘകാല വിസകളും, സ്റ്റുഡന്റ് വിസകളും നേടുന്ന ഇയു ഇതര പൗരന്‍മാരില്‍ ഇന്ത്യക്കാരാണ് ഇപ്പോഴും മുന്നിലുള്ളത്. പുതുതായി എത്തുന്നവരുടെ എണ്ണത്തില്‍ ഇടിവ് വരുമ്പോഴാണ് ഇത്. ഇതിനൊപ്പം ബ്രിട്ടന്‍ വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.

2025 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 40,000 തൊഴില്‍, 89,000 സ്റ്റഡി, മറ്റ് 9000 ദീര്‍ഘവിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. പാകിസ്ഥാന്‍, ചൈനീസ്, നൈജീരിയന്‍, നേപ്പാളി പൗരന്‍മാരാണ് ടോപ്പ് 5-ലുള്ള മറ്റ് രാജ്യങ്ങള്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11% ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷം 156,000 വിസകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. 2023-ല്‍ 277,000 വിസകളാണ് ഇന്ത്യക്കാര്‍ കിട്ടിയത്. ലേബര്‍ ഗവണ്‍മെന്റും, മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റും നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ യുകെയുടെ ദീര്‍ഘകാല വിസ ലഭിക്കുന്നത് എല്ലാ രാജ്യക്കാര്‍ക്കും തിരിച്ചടിയായി മാറിയിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളും, കെയര്‍ വര്‍ക്കര്‍മാരും കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ വരുമാന പരിധി കൂട്ടിയും, ഹെല്‍ത്ത്, കെയര്‍ റൂട്ട് അവസാനിപ്പിച്ചും ബ്രിട്ടീഷ് ഗവണ്‍മെന്റുകള്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions