യു.കെ.വാര്‍ത്തകള്‍

കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ അടയ്ക്കാന്‍ മോറിസണ്‍സ്; നൂറുകണക്കിന് ജോലികള്‍ ഭീഷണിയില്‍

യുകെയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കത്തോടെ മലയാളികളടക്കം നൂറുകണക്കിന് ജീവനക്കാരുടെ ജോലി അപകടത്തിലാകാനാണ് സാധ്യത. അടയ്ക്കാന്‍ പോകുന്നവയില്‍ ഭൂരിഭാഗവും 2022-ല്‍ മോറിസണ്‍സ് ഏറ്റെടുത്ത മക്കോള്‌സ് ശൃംഖലയിലെ കടകളാണ്. പിന്നീട് ഇവയെ'മോറിസണ്‍സ് ഡെയിലി' എന്ന പേരിലേക്ക് മാറ്റിയിരുന്നു. വര്‍ഷങ്ങളായി ലാഭകരമല്ലാത്തതും, പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടും നഷ്ടം തുടരുന്നതുമായ കടകളെയാണ് അടച്ചുപൂട്ടല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കി. ചെലവുകള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയതെന്നാണ് മോറിസണ്‍സിന്റെ നിലപാട്. ദേശീയ ഇന്‍ഷുറന്‍സ് സംഭാവനയിലെ വര്‍ധന, മിനിമം വേതന വര്‍ധന, പാക്കേജിംഗ് നിയമങ്ങളുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ തുടങ്ങിയ സര്‍ക്കാര്‍ നയ തീരുമാനങ്ങള്‍ നഷ്ടത്തിലുള്ള കടകളെ ലാഭത്തിലാക്കാനുള്ള ശ്രമം കൂടുതല്‍ ബുദ്ധിമുട്ടാക്കിയതായി കമ്പനി പറയുന്നു.

'കമ്പനി ഉടമസ്ഥതയിലുള്ള എല്ലാ കണ്‍വീനിയന്‍സ് സ്റ്റോറുകളുടെയും പ്രകടനം നിരന്തരം വിലയിരുത്തുന്നുണ്ട്. മക്കോള്‌സ് ഏറ്റെടുക്കലിന്റെ ഭാഗമായിരുന്ന, വര്‍ഷങ്ങളായി വെല്ലുവിളി നേരിടുന്ന, പരിഹാര നടപടികള്‍ക്കുശേഷവും നഷ്ടം തുടരുന്ന ചില കടകളെയാണ് ഈ അവലോകനത്തില്‍ കണ്ടെത്തിയത്,'മോറിസണ്‍സ് വക്താവ് പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങള്‍ മൂലമുള്ള ചെലവ് വര്‍ധന അടുത്തകാലത്ത് സ്ഥിതി കൂടുതല്‍ മോശമാക്കിയെന്നും കമ്പനി വ്യക്തമാക്കി. അടച്ചുപൂട്ടല്‍ ജീവനക്കാരെ ബാധിക്കുമെങ്കിലും, സാധ്യമായിടത്ത് സമീപത്തെ മറ്റ് മോറിസണ്‍സ് സ്റ്റോറുകളിലേക്കോ കമ്പനിയുടെ മറ്റ് യൂണിറ്റുകളിലേക്കോ മാറ്റി നിയമിക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുമായും യൂണിയനുകളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.


മലയാളികള്‍ അടക്കമുള്ള നിരവധി കുടിയേറ്റ തൊഴിലാളികള്‍ യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ്, കണ്‍വീനിയന്‍സ് സ്റ്റോര്‍ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഈ അടച്ചുപൂട്ടല്‍ മലയാളി തൊഴിലാളികളെയും ബാധിക്കാനിടയുണ്ട്. എന്നാല്‍, ബാധിക്കപ്പെടുന്നവരില്‍ എത്ര പേര്‍ മലയാളികളാണെന്നതിനെക്കുറിച്ച് ഔദ്യോഗിക കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. മോറിസണ്‍സിന് യുകെയിലുടനീളം ഏകദേശം 1,700 കണ്‍വീനിയന്‍സ് ഷോപ്പുകളുണ്ടെന്നും, അതില്‍ 700 ഓളം ഫ്രാഞ്ചൈസി മോഡലിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്ടത്തിലുള്ള കമ്പനി ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ അടയ്ക്കുമ്പോഴും, ഫ്രാഞ്ചൈസി മാതൃകയിലുള്ള മോറിസണ്‍സ് ഡെയിലി ശൃംഖല വിപുലീകരിക്കുന്നതിലാണ് കമ്പനി ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.




  • ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്‍ഡിംഗ്
  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  • ഇനി വിവാദം വേണ്ട: ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
  • അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി നഴ്സ്
  • ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions