യു.കെ.വാര്‍ത്തകള്‍

ജൂലൈയില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വര്‍ധന പ്രഖ്യാപിക്കാന്‍ ഓഫ്‌ജം

ജനങ്ങള്‍ക്ക് പുതിയ ഷോക്ക് സമ്മാനിക്കാന്‍ എനര്‍ജി ബില്ലുകളില്‍ അടുത്ത വര്‍ധന വരുന്നു. ജൂലൈയിലെ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ റെഗുലേറ്റര്‍ ഓഫ്‌ജം ഒരുങ്ങുമ്പോള്‍ പ്രതിവര്‍ഷം 200 പൗണ്ട് വരെ വര്‍ധനയ്ക്കാണ് വഴിയൊരുങ്ങുന്നത്.

ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായുള്ള ഏറ്റവും പുതിയ വേദനാജനകമായ തീരുമാനമാകും എനര്‍ജി പ്രൈസ് ക്യാപ്പായി ഓഫ്‌ജെം പ്രഖ്യാപിക്കുക. യുദ്ധം മൂലം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഓയില്‍, ഗ്യാസ് വിതരണം സാരമായ തടസ്സങ്ങള്‍ നേരിടുകയാണ്.

ജൂലൈ 1 മുതല്‍ ശരാശരി എനര്‍ജി ബില്ലുകള്‍ 19850 പൗണ്ടിലേക്ക് എത്തുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്. നിലവിലെ 1641 പൗണ്ടില്‍ നിന്നുമാണ് ഈ വര്‍ധന. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ജീവിതച്ചെലവ് പ്രതിസന്ധി ശക്തമാക്കുന്നതിനിടെയാണ് ഇതുകൂടി വരുന്നത്. പണപ്പെരുപ്പം ലേബര്‍ ഗവണ്‍മെന്റിന് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്.

തുടര്‍ച്ചയായ മാസങ്ങളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ വില അതിവേഗം ഉയര്‍ന്നതായി ആസ്ദയുടെ ട്രാക്കര്‍ വെളിപ്പെടുത്തി. ജോലി ചെയ്ത് ജീവിക്കുന്ന കുടുംബങ്ങളുടെ വരുമാനത്തേക്കാള്‍ അതിവേഗത്തിലാണ് വിലവര്‍ദ്ധന. തുടര്‍ച്ചയായി മൂന്ന് മാസമായി ഈ സ്ഥിതിയാണ്.

യുദ്ധത്തിന്റെ ഫലമായി പെട്രോള്‍, ഡീസല്‍ വില ഉയരുന്നത് ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാണ്. താരിഫ് കുറച്ച് നിര്‍ത്താന്‍ ഓഫ്‌ജെം ഏര്‍പ്പെടുത്തുന്ന ക്യാപ്പാണ് ജനങ്ങള്‍ക്ക് എനര്‍ജി ബില്ലുകളില്‍ അല്‍പ്പം ആശ്വാസം നല്‍കുന്നത്.


  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions