യു.കെ.വാര്‍ത്തകള്‍

വെസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തിക്കുത്ത്; 27-കാരനായ രോഗി അറസ്റ്റില്‍

എ&ഇ യൂണിറ്റിലെ ഡോക്ടറുടെ ദേഹത്ത് വലിയ കത്തി കുത്തിയിറക്കി രോഗി. വെസ്റ്റ് ലണ്ടന്‍ ഹില്ലിംഗ്ഡണ്‍ ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അക്രമം അരങ്ങേറിയത്. 50-കളില്‍ പ്രായമുള്ള ഡോക്ടര്‍ അക്രമത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടെന്നാണ് വിവരം.

അക്രമിയെ വലിച്ചിഴച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. ഇയാളെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനാഴിയില്‍ വെച്ചാണ് അക്രമി ഡോക്ടറെ വലിയ കത്തി കൊണ്ട് അക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

'ചിരിച്ച് കൊണ്ടാണ് ഡോക്ടറെ അയാള്‍ കുത്തിയത്. ഒരു മിനിറ്റ് പോലും തികയുന്നതിന് മുന്‍പ് പോലീസ് സ്ഥലത്തെത്തി. അവര്‍ ഇയാളെ പിടിച്ചുവലിച്ച് അറസ്റ്റ് ചെയ്തു. അപ്പോഴും അക്രമിക്ക് ചിരിയായിരുന്നു', ദൃക്‌സാക്ഷി വെളിപ്പെടുത്തി.

മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് മെറ്റ് പോലീസ് ഓഫീസര്‍മാര്‍ ആശുപത്രിയിലുണ്ടായിരുന്നതാണ് രക്ഷയായത്. ഈ സമയത്താണ് പുലര്‍ച്ചെ അക്രമം നടക്കുന്നതായി വിവരം ലഭിച്ചത്. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നത് കൊണ്ടാണ് ഡോക്ടര്‍ക്കെതിരെ കൂടുതല്‍ അക്രമം നടക്കാതെ തടയാന്‍ കഴിഞ്ഞതെന്ന് സ്രോതസ്സുകള്‍ പറയുന്നു.

27-കാരനായ പ്രതിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് കരുതുന്നത്. പരുക്കേറ്റ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കി. ഇദ്ദേഹത്തിനേറ്റ പരുക്കുകള്‍ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions