സ്പിരിച്വല്‍

വൈശാഖ മാസചരണം മേയ് 30 ശനിയാഴ്ച

മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാഖ മാസചരണം സംഘടിപ്പിക്കുന്നു. മെയ് 30 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതില്‍ അനേകം വര്‍ഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ 'കലാ'പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടര്‍ന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

അനൂപ് ശശി -07743024090

രമ രാജന്‍ - 07576492822

  • ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
  • യുകെയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 26മുതല്‍ 29 വരെ
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഇടവമാസ പൂജ; ഗണപതി ഹോമം, വിളക്ക് പൂജയും അടക്കം പൂജകള്‍
  • ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍
  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി
  • ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25ന്
  • ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം
  • വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions