യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്റെ ജനനനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍; 80% കുട്ടികളും വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍

ബ്രിട്ടനില്‍ സ്വദേശികള്‍ക്ക് ഇടയില്‍ ജനനനിരക്ക് കുറയുമ്പോള്‍ വിദേശത്ത് ജനിച്ച് ബ്രിട്ടനിലെത്തിയ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വര്‍ദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. അര നൂറ്റാണ്ടിനിടെ കാണാത്ത തോതിലാണ് ബ്രിട്ടീഷുകാരുടെ ജനനനിരക്ക് താഴ്ന്നിരിക്കുന്നത്. എന്നാല്‍ ജനസംഖ്യയില്‍ ചേര്‍ക്കപ്പെടുന്ന പത്തില്‍ നാല് കുട്ടികള്‍ ഇപ്പോള്‍ വിദേശത്ത് ജനിച്ച മാതാപിതാക്കളുടേതാണ്.

ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും, നൈജീരിയ മൂന്നാം സ്ഥാനത്തുമുണ്ട്. ആളുകള്‍ കുട്ടികള്‍ക്ക് ജന്മമേകാനുള്ള ആലോചന വൈകിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 585,396 ജനനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന് മുന്‍പുള്ള വര്‍ഷത്തിലെ 594,677 എന്ന കണക്കില്‍ നിന്നുമാണ് ഈ ഇറക്കം. 1976-ലെ ജനനങ്ങള്‍ക്ക് ശേഷമുള്ള താഴ്ന്ന നിരക്കാണിത്. 100 വര്‍ഷത്തെ കണക്കുകളില്‍ നാലാമത്തെ കുറഞ്ഞ ജനനനിരക്കും ഇത് തന്നെയാണെന്നം കണക്കുകള്‍ വെളിപ്പെടുത്തി.

ബ്രിട്ടന്റെ ജനസംഖ്യ വൈവിധ്യപൂര്‍ണ്ണമായി മാറുന്നുവെന്ന സൂചനയും ഡാറ്റ നല്‍കുന്നു. 40 ശതമാനം ജനനങ്ങളും (235,373) മാതാപിതാക്കളില്‍ ഒരാളോ, ഇരുവരുമോ വിദേശത്ത് ജനിച്ചവര്‍ക്കാണ് പിറന്നത്. 2008ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

ലണ്ടന്‍ ബറോയായ ബ്രെന്റില്‍ 84 ശതമാനം ജനനങ്ങളും വിദേശത്ത് ജനിച്ച മാതാപിതാക്കള്‍ക്കാണ് ഉണ്ടായിട്ടുള്ളത്. ലണ്ടന്‍ സിറ്റി, ലണ്ടന്‍ ബറോയായ ഹാരോ എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. തലസ്ഥാനത്തിന് പുറത്ത് ബെര്‍ക്ഷയറിലെ സ്ലോ (79.2), ലൂട്ടണ്‍ (78.1%), ലെസ്റ്റര്‍ (72.4%) എന്നിവിടങ്ങളിലും വിദേശ മാതാപിതാക്കള്‍ക്കിടയിലെ ജനനനിരക്ക് കൂടുതലാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions